5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

M G Sreekumar: കൊച്ചി കായലിൽ മാലിന്യപ്പൊതി വലിച്ചെറിഞ്ഞു; ഗായകൻ എം.ജി.ശ്രീകുമാറിന് 25,000 രൂപ പിഴ

Singer M.G. Sreekumar Fined for Waste Disposal Kochi Backwaters: നോട്ടീസ് ലഭിച്ച് ദിവസങ്ങൾക്ക് അകം തന്നെ എംജി ശ്രീകുമാർ പിഴ ഒടുക്കി.കൊച്ചി കായലിലേക്ക് വീട്ടിൽ നിന്നൊരു മാലിന്യപൊതി വലിച്ചെറിയുന്നത് മൊബൈൽ ഫോണിൽ പകർത്തിയ വിനോദസഞ്ചാരിയുടെ വീഡിയോയിലാണ് നടപടി.

M G Sreekumar: കൊച്ചി കായലിൽ മാലിന്യപ്പൊതി വലിച്ചെറിഞ്ഞു; ഗായകൻ എം.ജി.ശ്രീകുമാറിന് 25,000 രൂപ പിഴ
M G SreekumarImage Credit source: facebook
sarika-kp
Sarika KP | Published: 03 Apr 2025 08:05 AM

കൊച്ചി: കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് ​ഗായകൻ എം ജി ശ്രീകുമാറിനെതിരെ പിഴ ചുമത്തി. മുളവുകാട് പഞ്ചായത്ത് അധികൃതരാണ് ​ഗായകന് 25,000 രൂപയുടെ പിഴ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ദിവസങ്ങൾക്ക് അകം തന്നെ എംജി ശ്രീകുമാർ പിഴ ഒടുക്കി.കൊച്ചി കായലിലേക്ക് വീട്ടിൽ നിന്നൊരു മാലിന്യപൊതി വലിച്ചെറിയുന്നത് മൊബൈൽ ഫോണിൽ പകർത്തിയ വിനോദസഞ്ചാരിയുടെ വീഡിയോയിലാണ് നടപടി.

വീഡിയോ പകർത്തി മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു. എന്നാൽ ആരാണ് വലിച്ചെറിഞ്ഞതെന്ന് ആരാണെന്ന് തിരിച്ചറിയാനാവില്ല.

Also Read:കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

നാല് ദിവസം മുൻപാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി. ഇതിനു പിന്നാലെയാണ് പരാതി ലഭിച്ചതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം പരിശോധിച്ച് നടപടി സ്വീകരിച്ചത്.

തുടർന്ന് പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ ചുമത്തുകയായിരുന്നു. മന്ത്രി തന്നെ ഇക്കാര്യം സോഷ്യൽ മീഡിയ വഴി പരാതിക്കാരനെ അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.