5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kannur Shoe Rush: ‘ആദ്യമെത്തുന്നവര്‍ക്ക് ഷൂ’; പരസ്യം കണ്ടെത്തിയത് ആയിരങ്ങള്‍, ഒടുക്കം കടയടപ്പിച്ച് പോലീസ്

Social Media Shoe Offer Advertisement: കണ്ണൂരിലാണ് സംഭവം നടക്കുന്നത്. ആദ്യമെത്തുന്ന 75 പേര്‍ക്ക് ഷൂ നല്‍കുമെന്നായിരുന്നു ഓഫര്‍. ഈ പരസ്യമാണ് പോലീസിനെ വരെ സ്ഥലത്തെത്തിച്ചത്. ആ പരസ്യം കണ്ടെത്തിയ ജനങ്ങള്‍ പോലീസിന് മാത്രമല്ല, പരിസരവാസികള്‍ക്കും തലവേദനയാകുകയും ചെയ്തു.

Kannur Shoe Rush: ‘ആദ്യമെത്തുന്നവര്‍ക്ക് ഷൂ’; പരസ്യം കണ്ടെത്തിയത് ആയിരങ്ങള്‍, ഒടുക്കം കടയടപ്പിച്ച് പോലീസ്
ഓഫറുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ Image Credit source: Instagram
shiji-mk
Shiji M K | Updated On: 20 Jan 2025 13:21 PM

ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്ത് ആളുകളെ എത്തിക്കുന്നത് പല കട ഉടമകളും പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ്. അക്കൂട്ടത്തിലൊന്നാണ് ആദ്യമെത്തുന്നവര്‍ക്ക് അത്യുഗ്രന്‍ സമ്മാനങ്ങള്‍ നല്‍കുക എന്നൊരു തന്ത്രം. അങ്ങനെ ഒരു ഓഫര്‍ വെച്ച് പോലീസിനെ വരെ സ്ഥലത്തേക്ക് എത്തിച്ചിരിക്കുകയാണ് ഒരു ഉടമ.

കണ്ണൂരിലാണ് സംഭവം നടക്കുന്നത്. ആദ്യമെത്തുന്ന 75 പേര്‍ക്ക് ഷൂ നല്‍കുമെന്നായിരുന്നു ഓഫര്‍. ഈ പരസ്യമാണ് പോലീസിനെ വരെ സ്ഥലത്തെത്തിച്ചത്. ആ പരസ്യം കണ്ടെത്തിയ ജനങ്ങള്‍ പോലീസിന് മാത്രമല്ല, പരിസരവാസികള്‍ക്കും തലവേദനയാകുകയും ചെയ്തു.

ഒരു രൂപ നോട്ടുമായി വേണം കടയിലേക്കെത്താന്‍ എന്ന് പരസ്യത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു. ഓഫറിന്റെ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെയായിരുന്നു. ഇതിന് പുറമെ മറ്റ് ഓഫറുകള്‍ കടയില്‍ ലഭിക്കുമെന്നും പരസ്യത്തിലുണ്ടായിരുന്നു.

Also Read: Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു

പരസ്യ റീല്‍ കണ്ട് ഷൂ വാങ്ങിക്കാന്‍ കടയിലേക്കെത്തിയത് 75 പേരല്ല പകരം ആയിരത്തിലധികം ആളുകളാണ്. ആദ്യ 75 പേരില്‍ ഇടം നേടാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ കടയ്ക്ക് മുന്നിലെത്തിയിരുന്നു. കണ്ണൂരിന് പുറമെ മറ്റ് ജില്ലകളില്‍ നിന്നുപോലും ആളുകള്‍ കടയിലേക്കെത്തിയിരുന്നു.

രാവിലെ 11 മണിയായപ്പോഴേക്ക് തന്നെ ആ പ്രദേശം ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. ആളുകളെ കൊണ്ട് റോഡ് വരെ ബ്ലോക്കായതോടെ ടൗണ്‍ പോലീസ് സ്ഥലത്തെത്തി. ശേഷം കട തത്കാലത്തേക്ക് അടപ്പിക്കുകയായിരുന്നു. കട അടച്ചതോടെ ഷൂ കിട്ടാതെ ആളുകള്‍ക്ക് തിരിച്ച് പോകേണ്ടതായും വന്നു.

അതേസമയം, തങ്ങളുടെ ഓഫര്‍ തത്കാലത്തേക്ക് അവസാനിപ്പിച്ചതായി മള്‍ട്ടി സ്റ്റോര്‍ ഷോപ്പ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ഉപഭോക്താക്കളെ അറിയിച്ചു. തിരക്ക് നിയന്ത്രണ വിധേയമാകാതെ വന്നതോടെ പോലീസ് തങ്ങളോട് ഒരു രൂപ ഓഫര്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു.

കട ഉടമകള്‍ പങ്കുവെച്ച പോസ്റ്റ്‌

പിന്നീട് മറ്റൊരു പോസ്റ്റിലൂടെ ഉപഭോക്താളോട് മാപ്പ് പറഞ്ഞും മള്‍ട്ടിസ്റ്റോര്‍ ഷോപ്പ് രംഗത്തെത്തിയിരുന്നു. ഒരു രൂപ നോട്ട് നല്‍കിയുള്ള ഓഫറിന് പകരം ഓണ്‍ലൈനായി 75 പേര്‍ക്ക് ഗിവ്എവേ ആയിട്ട് ഷൂ നല്‍കാനാണ് തങ്ങളോട് കണ്ണൂര്‍ പോലീസ് ആവശ്യപ്പെട്ടതെന്നും ഉടമ പറഞ്ഞു.