Thalassery Bomb Blast : തലശ്ശേരിയിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു
Kannur Thalassery Bomb Blast : ആളൊഴിഞ്ഞ പറമ്പിൽ നിന്നും തേങ്ങ ശേഖരിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പറമ്പിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം
കണ്ണൂർ : തലശ്ശേരിയിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ടു. എരിഞ്ഞോളി കുടക്കളത്ത് ഒഴിഞ്ഞ പറമ്പിൽ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. 85കാരനായ വേലായുധനാണ് കൊല്ലപ്പെട്ടത്. വീടിനോട് ചേർന്നുള്ള പറമ്പിൽ നിന്നും തേങ്ങ ശേഖരിക്കാനെത്തിയതായിരുന്നു വേലായുധൻ. ഗുരുതരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
പറമ്പിൽ നിന്നും സ്റ്റീൽ പാത്രമെടുത്ത് വീടിൻ്റെ വരാന്തയിൽ എത്തിയതിന് ശേഷമാണ് സ്ഫോടനമുണ്ടയാത്. സ്ഫോടനത്തിൽ വയോധികൻ്റെ ഇരു കൈപ്പത്തിയും അറ്റു പോയി. പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് പറഞ്ഞു. പറമ്പിൽ ബോംബ് സൂക്ഷിച്ചതോ അല്ലെങ്കിൽ ഉപേക്ഷിച്ചതോ ആകാമെന്നും ഡിഐജി കൂട്ടിച്ചേർത്തു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണർ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ പോലീസും ബോംബ് സ്ക്വാഡുമെത്തി പരിശോധന നടത്തി.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക