Alappuzha Medical College: വീണ്ടും ആലപ്പുഴ മെഡിക്കൽ കോളേജ് വിവാദത്തിൽ, യുവതിക്ക് വാര്‍ഡില്‍ പ്രസവം
രാവിലെ 10.30 ടെ ആയിരിക്കും പോസ്റ്റ്മോർട്ട് നടപടിക്രമങ്ങൾ. കഴിഞ്ഞ 28-നാണ് സൗമ്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്
ആലപ്പുഴ: വീണ്ടും വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ആലപ്പുഴ മെഡിക്കൽ കോളേജ്. വണ്ടാനം സ്വദേശികളായ മനു- സൗമ്യ ദമ്പതികളുടെ ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് ഇവിടെ മരിച്ചത്.
രാത്രി 12.30 യോടെയാണ് മരണം സംഭവിച്ചത്. ഇതേ തുടർന്ന് കുഞ്ഞിൻ്റെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. കുഞ്ഞിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്
രാവിലെ 10.30 ടെ ആയിരിക്കും പോസ്റ്റ്മോർട്ട് നടപടിക്രമങ്ങൾ. കഴിഞ്ഞ 28-നാണ് സൗമ്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. പ്രസവ വേദന വന്നിട്ടും ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും പ്രസവം വാർഡിലായിരുന്നുവെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12.30 ടെ മരണം സംഭവിക്കുകായിരുന്നു. ഇതിന് പിന്നാലെ കുടുംബവും ബന്ധുക്കളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.