Kerala Teenage Child Birth: 15-19 വയസ് പ്രായത്തിലെ അമ്മമാർക്ക് ജനിച്ചത് 12,900 കുഞ്ഞുങ്ങൾ-ഞെട്ടിക്കുന്ന കണക്ക്

Kerala Teenage Child Birth New Data: 2021-ലെ കണക്കുകൾ നോക്കിയാൽ 15-19 പ്രായത്തിലുള്ള സ്ത്രീകൾക്ക് 15,501 കുഞ്ഞുങ്ങൾ ജനിച്ചു. ഇതിൽ അഞ്ച് പേർ 15 വയസ്സിന് താഴെയുള്ള അമ്മമാർക്ക് ജനിച്ചവരാണ്

Kerala Teenage Child Birth: 15-19 വയസ് പ്രായത്തിലെ അമ്മമാർക്ക് ജനിച്ചത് 12,900 കുഞ്ഞുങ്ങൾ-ഞെട്ടിക്കുന്ന കണക്ക്

Kerala Teenage Child Birth

Published: 

14 Jun 2024 12:26 PM

തിരുവനന്തപുരം: കൗമാരപ്രായത്തിൽ തന്നെ അമ്മമാരാവുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. 2022-ലെ കണക്ക് പ്രകാരം 15 മുതൽ 19 വയസ്സ് വരെ പ്രായമുള്ള അമ്മമാർക്ക് കേരളത്തിൽ ജനിച്ചത് 12,939 കുട്ടികളാണ്, ഇതിൽ 12,606 കുഞ്ഞുങ്ങൾ ആദ്യ പ്രസവത്തിലെയാണ്.

215 കുട്ടികൾ രണ്ടാമത്തെ പ്രസവത്തിലെയുമാണ്. 67 കുട്ടികൾ മൂന്നാമത്തെ പ്രസവത്തിലെയും, നാലാമത്തേതിൽ 27, അഞ്ചാമതിൽ അഞ്ച്, ആറാമത്തേതിൽ മൂന്ന്. എന്നിങ്ങനെയാണ് കണക്ക് 16 കുഞ്ഞുങ്ങളുടെ ജനന ക്രമം വ്യക്തമാക്കിയിട്ടില്ല. 15 വയസ്സിന് താഴെയുള്ള അമ്മമാർക്ക് ഏഴ് കുഞ്ഞുങ്ങൾ ജനിച്ചതായണ് സാമ്പത്തിക സ്ഥിതിവിവര വകുപ്പിൻ്റെ ഡാറ്റ പറയുന്നത്.

2021-ലെ കണക്കുകൾ നോക്കിയാൽ 15-19 പ്രായത്തിലുള്ള സ്ത്രീകൾക്ക് 15,501 കുഞ്ഞുങ്ങൾ ജനിച്ചു. ഇതിൽ അഞ്ച് പേർ 15 വയസ്സിന് താഴെയുള്ള അമ്മമാർക്ക് ജനിച്ചവരാണ്. 2022-ലെ കണക്കുകളിലെ 12,939 കുട്ടികളിൽ 4,465 ഹിന്ദു കുടുംബങ്ങളിലും 7,412 മുസ്ലീം കുടുംബങ്ങളിലും 417 ക്രിസ്ത്യൻ കുടുംബങ്ങളിലും 641 മറ്റ് മതങ്ങളിൽ നിന്നുള്ളവരുമാണ്.

ജനന നിരക്ക് നോക്കിയാൽ

2021-ൽ കേരളത്തിലെ ജനന നിരക്ക് 11.94 ആണ്. 2022-ൽ ഇത് 12.82 ആയി. ജില്ല തിരിച്ച് നോക്കിയാൽ ഏറ്റവും കൂടുതൽ ജനനനിരക്കുള്ള ജില്ല മലപ്പുറമാണ്. തൊട്ടുപിന്നിൽ വയനാട് (10.11), കോഴിക്കോട് (9.7) എന്നിങ്ങനെയാണ്.

ഇടുക്കി (6.04), ആലപ്പുഴ (5.93), പത്തനംതിട്ട (5.55) എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്. കണക്കുകളായി പരിശോധിച്ചാൽ 2022-ൽ മലപ്പുറത്ത് 89,647 കുട്ടികൾ ജനിച്ചപ്പോൾ കോഴിക്കോട് (47,399), എറണാകുളത്ത് (39,469) ആണ് എന്നിങ്ങനെയാണ് കണക്ക്. പത്തനംതിട്ട (13,995), വയനാട് (13,207), ഇടുക്കി (10,549) എന്നീ ജില്ലകളാണ് താഴെയുള്ളത്.

Related Stories
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ