സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും; രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി ശോഭന

നേരത്തെ തൃശൂരില്‍ നടന്ന സ്ത്രീ ശക്തി പരിപാടിയിലും ശോഭന പങ്കെടുത്തിരുന്നു. ഇതോടെ ശോഭന ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതിനിടെയാണ് അടുത്ത സംഭവം

സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും; രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി ശോഭന

Rajeev Chandrasekhar and Shobhana

Published: 

14 Apr 2024 17:15 PM

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി നടിയും നര്‍ത്തകിയുമായ ശോഭന. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും താരം വ്യക്തമാക്കി.

രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കാനില്ലെന്ന് ശോഭന പറഞ്ഞു. ആദ്യം മലയാളം പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും ശോഭന പറഞ്ഞു.

‘പ്രസംഗിക്കാനും നന്നായി സംസാരിക്കാനും ആദ്യം മലയാളം ശരിക്കൊന്ന് പഠിക്കട്ടെ. ബാക്കിയെല്ലാം പിന്നീടുള്ള കാര്യങ്ങള്‍. ഇപ്പോള്‍ ഞാനൊരു നടിയാണ്, എന്റെ കാര്യങ്ങളുമായി മുന്നോട്ടുപോവുകയാണ്,’ ശോഭന പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടക്കുന്ന നെയ്യാറ്റിന്‍കരയിലെ റോഡ് ഷോയില്‍ പങ്കെടുക്കുന്ന ശോഭന നാളെ പ്രധാനമന്ത്രിയുടെ പരിപാടിയിലും പങ്കെടുക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കാനിരിക്കെ സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര പങ്കെടുപ്പിച്ചുകൊണ്ട് പ്രചാരണത്തിന് ഇറങ്ങാനാണ് ബിജെപിയുടെ നീക്കം. പ്രചാരണത്തിനായി ഇറങ്ങുന്ന പ്രമുഖരില്‍ മോഹന്‍ലാല്‍, ശോഭന, ബോളിവുഡ് താരങ്ങള്‍, വിവിധ ഭാഷകളിലെ സംവിധായകര്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.

നേരത്തെ തൃശൂരില്‍ നടന്ന സ്ത്രീ ശക്തി പരിപാടിയിലും ശോഭന പങ്കെടുത്തിരുന്നു. ഇതോടെ ശോഭന ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതിനിടെയാണ് അടുത്ത സംഭവം.

ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ