5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shobha Surendran Defamation Case : ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി ഇ.പി. ജയരാജന്‍ രം​ഗത്ത്

Shobha Surendran Defamation Case : വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്ന പേരിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

Shobha Surendran Defamation Case : ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി ഇ.പി. ജയരാജന്‍ രം​ഗത്ത്
E P Jayarajan and Shobha Surendran
aswathy-balachandran
Aswathy Balachandran | Updated On: 15 Jun 2024 20:44 PM

കണ്ണൂർ: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി എൽ ഡി എഫ് കൺവീനർ ഇ.പി.ജയരാജൻ രം​ഗത്ത്. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്ന പേരിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ബി ജെ പിയിൽ ചേരാൻ താൽപര്യപ്പെട്ട് ഇ പി തന്നെ കാണാൻ വന്നിരുന്നു എന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ദല്ലാൾ നന്ദകുമാറിനൊപ്പമാണ് ഇ.പി തന്നെ വന്നു കണ്ടതെന്നും ശോഭാ സുരേന്ദ്രൻ ആരോപണത്തിൽ വ്യക്തമാക്കിയിരുന്നു. വോട്ടെടുപ്പ് ദിവസമാണ് ശോഭാ സുരേന്ദ്രൻ ഈ ആരോപണം ഉന്നയിച്ചത്.

ALSO READ : കെ.എസ്.ഇ.ബി.യിൽ ജോലി ; രജിട്രേഷൻ ഫീസായി ലക്ഷങ്ങൾ… പുതിയ തട്ടിപ്പു സംഘങ്ങൾ രം​ഗത്ത്

എന്നാൽ ഇത് വന്നതിനു പിന്നാലെ തന്നെ ഇ.പി.ജയരാജൻ നിഷേധിച്ച് രം​ഗത്തു വന്നു. പിന്നാലെ വ്യാജ ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നു ഇ പി ജയരാജൻ ആവശ്യപ്പെട്ടു.

ആരോപണം പിൻവലിച്ചില്ലെങ്കിൽ സിവിൽ–ക്രിമിനൽ നിയമനടപടികൾക്ക് വിധേയരായി രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ശോഭ സുരേന്ദ്രൻ, കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കാണ് ഇ പി വക്കീൽ നോട്ടിസ് അയച്ചത്.

കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. വലിയ വിവാദങ്ങൾ ശോഭാ സുരേന്ദ്രൻ്റെ ആരോപണം കാരണമായിരുന്നു.