5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Arjun DNA Result: അർജുൻ തന്നെ… ഡിഎൻഎ പരിശോധനാ ഫലം പുറത്ത്; നാളെ രാവിലെ മൃതദേഹം വീട്ടിലേക്കെത്തിക്കും

Arjun DNA Result: അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത് കർണാടക പോലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ്. ആംബുലൻസിനെ അനുഗമിക്കുക കാർവാർ എംഎൽഎ സതീഷ് സെയിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും.

Arjun DNA Result: അർജുൻ തന്നെ… ഡിഎൻഎ പരിശോധനാ ഫലം പുറത്ത്; നാളെ രാവിലെ മൃതദേഹം വീട്ടിലേക്കെത്തിക്കും
Arjun DNA Result. (Image Credits: Social Media)
Follow Us
neethu-vijayan
Neethu Vijayan | Published: 27 Sep 2024 15:50 PM

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ മൃതദേഹം (Arjun DNA Result) കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. ഇനി സാങ്കേതിക നടപടികൾ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു.

അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത് കർണാടക പോലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ്. ആംബുലൻസിനെ അനുഗമിക്കുക കാർവാർ എംഎൽഎ സതീഷ് സെയിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രയ്ക്ക് ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്.

ALSO READ: ജന്മനാടായ കണ്ണാടിക്കലിലേക്ക് മടങ്ങാൻ ഒരുങ്ങി അർജുൻ 

അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിളാണ് താരതമ്യത്തിനായി ശേഖരിച്ചത്. അർജുൻറെ തുടയെല്ലും നെഞ്ചിൻറെ ഭാഗത്തുള്ള വാരിയെല്ലിൻറെ ഒരു ഭാഗവുമാണ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇത് രണ്ട് ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽതന്നെ ജന്മനാടായ കണ്ണാടിക്കലിലേക്ക് വിട്ടുനൽകാനാണ് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. അർജുൻറെ സഹോദരീ ഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും മൃതദേഹത്തിനൊപ്പം നാട്ടിലെത്തും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിൻറെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ 16 നാണ് ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് മണ്ണിടിച്ചിലുണ്ടായത്. ഇതിനെ തുടർ മൂന്നാം വട്ട പരിശോ​ധനയിലാണ് അർജുന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കാണാതായതിന്റെ 72-ാം ​ദിവസമാണ് ​ഗം​ഗാവാലി പുഴയിൽ നിന്ന് അർജുന്റെ വണ്ടിയടക്കെ കരയ്ക്ക് എത്തിക്കാൻ കഴിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് നാവികസേന അടയാളപ്പെടുത്തിയ സിപി 2 പോയിന്റിൽ നിന്ന് അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസിന്റെ ലോറി കണ്ടെത്തുന്നത്. ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം. ​ഗോവയിൽ നിന്ന് എത്തിച്ച ഡ്രജ്ജറും നാവിക സേന മാർക്ക് ചെയ്ത് നൽകിയ സാധ്യതാ പോയിന്റുമാണ് ലോറി കണ്ടെത്തുന്നതിൽ നിർണായകമായത്. ​

Latest News