5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arjun Rescue Mission: ജന്മനാടായ കണ്ണാടിക്കലിലേക്ക് മടങ്ങാൻ ഒരുങ്ങി അർജുൻ; ഡിഎൻഎ ഫലം കാത്ത് ബന്ധുക്കൾ

Arjun Rescue Mission: വെള്ളിയാഴ്ച വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്‍റെ വീഴ്ചയാണ് സാംപിൾ ലാബിലേക്ക് എത്തിക്കുന്നത് വൈകാൻ കാരണമായത്.

Arjun Rescue Mission: ജന്മനാടായ കണ്ണാടിക്കലിലേക്ക് മടങ്ങാൻ ഒരുങ്ങി അർജുൻ; ഡിഎൻഎ ഫലം കാത്ത് ബന്ധുക്കൾ
അർജുൻ (Image CreditsL Social media)
sarika-kp
Sarika KP | Published: 27 Sep 2024 08:42 AM

ബെംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ വൈകിയേക്കുമെന്ന് സൂചന. വെള്ളിയാഴ്ച വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്‍റെ വീഴ്ചയാണ് സാംപിൾ ലാബിലേക്ക് എത്തിക്കുന്നത് വൈകാൻ കാരണമായത്.

അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇത് രണ്ട് ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽതന്നെ ജന്മനാടായ കണ്ണാടിക്കലിലേക്ക് വിട്ടുനൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. അതേസമയം ലോറി ഉടമയായ മനാഫും സംഘവും വ്യാഴാഴ്ച വൈകിട്ട് തന്നെ നാട്ടിലേക്ക് തിരിച്ചിരുന്നു. അർജുന്‍റെ സഹോദരീ ഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും മൃതദേഹവുമായി നാട്ടിലെത്തും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്‍റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടക പൊലീസിന്‍റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോകുക.

Also read-കണ്ണീരോർമ്മയായി അർജുൻ; മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കൾ

ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. ഇതിനെ തുടർ മൂന്നാം വട്ട പരിശോ​ധനയിലാണ് അർജുനെ ലഭിച്ചത്. കാണാതായതിന്റെ 72-ാം ​ദിവസമാണ് ​ഗം​ഗാവാലി പുഴയിൽ നിന്ന് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് നാവികസേന അടയാളപ്പെടുത്തിയ സിപി 2 പോയിന്റിൽ നിന്ന് അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസിന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം. ​ഗോവയിൽ നിന്ന് എത്തിച്ച ഡ്രജ്ജറും നാവിക സേന മാർക്ക് ചെയ്ത് നൽകിയ സാധ്യതാ പോയിന്റുമാണ് ലോറി കണ്ടെത്തുന്നതിൽ നിർണായകമായത്. ​ഗോവ തുറമുഖത്ത് നിന്ന് ഡ്രജ്ജർ എത്തിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. വേലിയിറക്ക സമയത്താണ് രണ്ട് പാലം കടന്ന് ഡ്രജ്ജർ ഷിരൂരിലെത്തിച്ചത്. പുഴയിൽ പൊങ്ങി കിടന്ന് അടിത്തട്ടിലെ മണ്ണ് നീക്കുന്നതിനുള്ള സംവിധാനമാണ് ഡ്രജ്ജർ. അടിത്തട്ടിൽ ഉറപ്പിച്ചു നിർത്തുന്നതിന് വലിയ രണ്ട് തൂണുകളുള്ള ഡ്രജ്ജറാണ് എത്തിച്ചത്. ​ഗോവയിൽ നിന്ന് എത്തിച്ച ഡ്രജ്ജറിന്റെ ചെലവ് വഹിക്കുന്നത് കർണാടക സർക്കാരാണ്.