AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko: സിനിമ സെറ്റിന് മാത്രം പ്രത്യേക പരിഗണനയില്ല; എല്ലായിടത്തും ലഹരി പരിശോധന നടത്തുമെന്ന് മന്ത്രി

MB Rajesh On Shine Tom Chacko Drugs Issue: ലഹരി വ്യാപനം തടയുകയാണ് പ്രാഥമിക അന്വേഷണത്തിന്റെ ലക്ഷ്യം. അതിനാല്‍ എക്‌സൈസ് നടപടികളുമായി മുന്നോട്ട് പോകും. വിന്‍സി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച് പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

Shine Tom Chacko: സിനിമ സെറ്റിന് മാത്രം പ്രത്യേക പരിഗണനയില്ല; എല്ലായിടത്തും ലഹരി പരിശോധന നടത്തുമെന്ന് മന്ത്രി
എംബി രാജേഷ് Image Credit source: Social Media
shiji-mk
Shiji M K | Published: 18 Apr 2025 13:35 PM

തിരുവനന്തപുരം: സിനിമ സെറ്റുകളിലും ലഹരി പരിശോധന നടത്തുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. സിനിമ സെറ്റിന് മാത്രം പ്രത്യേകതയൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു. പരിശോധന ഒഴിവാക്കുന്നതിന് സിനിമ സെറ്റിന് പവിത്രതയൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരി വ്യാപനം തടയുകയാണ് പ്രാഥമിക അന്വേഷണത്തിന്റെ ലക്ഷ്യം. അതിനാല്‍ എക്‌സൈസ് നടപടികളുമായി മുന്നോട്ട് പോകും. വിന്‍സി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച് പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലുള്ള ലഹരി ഉപയോഗത്തിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാനും വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കുകയും ധൈര്യപൂര്‍വം നിലപാട് സ്വീകരിക്കുകയും ചെയ്ത വിന്‍സിയുടെ സമീപനം സ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് വെച്ചുപൊറുപ്പിക്കാനാകില്ല. നമ്മുടെ സിനിമ മേഖല രാജ്യത്തിന് തന്നെ മാതൃകയാണ്. അതിന് മങ്ങലേല്‍പ്പിക്കുന്ന വിധത്തിലുള്ള യാതൊരു നടപടിയും അംഗീകരിക്കാന്‍ സാധിക്കില്ല. അത്തരക്കാര്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Shine Tom Chacko: എക്സൈസ് വിൻസിയുടെ മൊഴിയെടുക്കും? ഷൈൻ ടോം ചാക്കോയ്ക്കെതിരായ പരാതിയിൽ നീക്കം

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിരോധം സിനിമ മേഖലയ്ക്കുള്ളില്‍ നിന്ന് തന്നെ ഉണ്ടാകണം. ഇത്തരം സംഭവങ്ങള്‍ നേരത്തെയും ഉണ്ടായപ്പോള്‍ സിനിമ സംഘടനകളുമായി യോഗം ചേരുകയും സര്‍ക്കാരിന്ററെ നിലപാട് അറിയിക്കുകയും ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.