5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shawarma: ഷവർമ്മയല്ല വില്ലൻ അറിവില്ലായ്മയാണ് പ്രശ്നം; ഭക്ഷ്യ വിഷബാധയുണ്ടാകാനുള്ള കാരണങ്ങൾ ഇവ

shawarma issues reasons: തിരക്കുള്ള ഷവർമ കടയിൽ കുറയേറെ ഷവർമയ്ക്ക് ആവശ്യമായ ഇറച്ചി ചീന്തിയെടുത്തുകഴിഞ്ഞാൽ ബാക്കിയുള്ള ഇറച്ചി എത്ര സമയം കൊണ്ട് പാകമാകും എന്നതിന് ഒരു കണക്ക് വേണം.

Shawarma: ഷവർമ്മയല്ല വില്ലൻ അറിവില്ലായ്മയാണ് പ്രശ്നം; ഭക്ഷ്യ വിഷബാധയുണ്ടാകാനുള്ള കാരണങ്ങൾ ഇവ
aswathy-balachandran
Aswathy Balachandran | Published: 25 May 2024 13:04 PM

തിരുവനന്തപുരം: ഇപ്പോൾ ഷവർമയാണ് ഭക്ഷണങ്ങളിലെ വില്ലൻ. കടകൾക്ക് പൂട്ട് വീഴാനും സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകാനും ഷവർമ്മ ഒരാൾ മതി. ശരിക്കും ഈ ഭക്ഷണമല്ല മറിച്ച് നമ്മുടെ പാചകവൈദ​ഗ്ധ്യത്തിലാണ് പ്രശ്നം എന്ന് വിദ​ഗ്ധർ പറയുന്നു. തുർക്കിക്കാരൻ ഷവർമ്മ നമ്മുടെ നാട്ടിലെ ശീലങ്ങളുമായി പൊരുത്തപ്പെട്ടിട്ടില്ല. കേരളത്തിൻ്റെ സാഹചര്യത്തിലൊരു ഷവർമ്മ ജനിക്കുമ്പോൾ പല പാകപ്പിഴകളും ഉണ്ടാകാറുണ്ട്. കറങ്ങുന്ന കമ്പിയിൽ മസാല പുരട്ടിയ കോഴി പീസുകൾ കുത്തിനിറച്ച് പൊള്ളിക്കുമ്പോൾ ഓരോ ഇറച്ചി കഷ്ണവും പാകത്തിനു വേകാൻ എടുക്കുന്ന ഒരു സമയത്തെപ്പറ്റി പലപ്പോഴും ചിന്തിക്കാറില്ല.

പാചകം ചെയ്യുന്ന ആൾക്ക് ആ ധാരണ ഇല്ലെങ്കിൽ പണിപാളും. തിരക്കുള്ള ഷവർമ കടയിൽ കുറയേറെ ഷവർമയ്ക്ക് ആവശ്യമായ ഇറച്ചി ചീന്തിയെടുത്തുകഴിഞ്ഞാൽ ബാക്കിയുള്ള ഇറച്ചി എത്ര സമയം കൊണ്ട് പാകമാകും എന്നതിന് ഒരു കണക്ക് വേണം. ഈ അറിവാണ് നമ്മുക്ക് പ്രധാനമായി വേണ്ടത്. പിന്നെ വിഷയം പാചകം ചെയ്യുന്ന കോഴിയാണ്.

ALSO READ- സംസ്ഥാനവ്യാപകമായി ഷവർമ്മ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന: 52 സ്ഥലങ്ങളിൽ വ്യാപാരം നിർത്തിപ്പിച്ചു

പാചകം ചെയ്യുന്നിടം വരെ എത്താൻ എത്ര സമയം എടുത്തു എന്നത് പ്രധാനമാണ്. മാംസം സൂക്ഷിച്ച താപനില, കടയിൽ എത്തിക്കഴിഞ്ഞ് എത്ര സമയം കഴിഞ്ഞാണ് പാചകം ചെയ്തത്, തുടങ്ങി മാംസം മുറിക്കാനുപയോഗിച്ച കത്തി വരെ ശ്രദ്ധിക്കണം. പാചകസ്ഥലത്തെ ശുചിത്വവും പ്രധാനമാണ്. 4 ഡിഗ്രി സെൽഷ്യസിനും 65 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള ചൂടിൽ ബാക്ടീരിയകൾ എപ്പോഴും പെരുകികൊണ്ടിരിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

 

സംസ്ഥാനത്ത് വീണ്ടും ഷവർമ്മ പരിശോധന

 

സംസ്ഥാനവ്യാപകമായി ഷവർമ്മ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

47 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 512 വ്യാപാര കേന്ദ്രങ്ങളിലാണ് ഇതുവരെ പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തി വയ്പിച്ചു.
കൂടാതെ പാർസലിൽ കൃത്യമായി ലേബൽ പതിക്കാതെ ഷവർമ്മ വിതരണം ചെയ്ത 40 സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. ശക്തമായ പരിശോധനകൾ തുടരുമെന്ന് മന്ത്രി പറഞ്ഞു.

ഷവർമ്മ നിർമ്മാണത്തിൽ കടയുടമകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് പരിശോധന നടത്തിയത്. ഷവർമ്മ നിർമ്മാണവും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം എന്നത് നേരത്തെ വ്യക്തമാക്കിയതാണ്.

ഷവർമ്മ നിർമ്മിക്കുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ ശാസ്ത്രീയമായ ഷവർമ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കുകയും വകുപ്പിന്റെ ബോധവൽക്കരണ ക്ലാസുകളിൽ പങ്കെടുത്ത് മാർഗ നിർദ്ദേശങ്ങൾ സ്വന്തം സ്ഥാപനങ്ങളിൽ നടപ്പിൽ വരുത്തേണ്ടതുമാണ്.