5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shashi Tharoor : ‘അയാളെ നിയമിച്ചത് മാനുഷിക പരിഗണനയുടെ പേരിൽ’; സ്വർണക്കടത്ത് കേസിൽ മുൻ സ്റ്റാഫ് അംഗത്തിൻ്റെ അറസ്റ്റ് തന്നെ ഞെട്ടിച്ചുയെന്ന് ശശി തരൂർ

Shashi Tharoor MP PA Gold Smuggling Case : സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ 72കാരനായ തൻ്റെ മുൻ സ്റ്റാഫ് അംഗം വൃക്ക രോഗിയും സ്ഥിര ഡയാലിസിസിന് വിധേനായിക്കൊണ്ടിരിക്കുന്ന വ്യക്തിയാണെന്നും ശശി തരൂർ എംപി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

Shashi Tharoor : ‘അയാളെ നിയമിച്ചത് മാനുഷിക പരിഗണനയുടെ പേരിൽ’; സ്വർണക്കടത്ത് കേസിൽ മുൻ സ്റ്റാഫ് അംഗത്തിൻ്റെ അറസ്റ്റ് തന്നെ ഞെട്ടിച്ചുയെന്ന് ശശി തരൂർ
Shashi Tharoor
jenish-thomas
Jenish Thomas | Published: 30 May 2024 11:02 AM

തിരുവനന്തപുരം : ഡൽഹി വിമാനത്താവളത്തിൽ വെച്ച് സ്വർണക്കടത്ത് കേസിൽ തൻ്റെ മുൻ സ്റ്റാഫ് അംഗം കസ്റ്റംസിൻ്റെ പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് സീനീയർ നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. 72കാരനായ മുൻ സ്റ്റാഫ് അംഗത്തിൻ്റെ അറസ്റ്റ് തന്നെ ഞെട്ടിച്ചു. വൃക്ക രോഗിയായ ഇയാളെ മാനുഷിക പരിഗണനയുടെ പേരിലാണ് താൽക്കാലികടിസ്ഥാനത്തിൽ തൻ്റെ സ്റ്റാഫ് അംഗമായി നിയമിച്ചത്. എന്നാൽ ഇയാൾക്കെതിരെ കേസിൽ അന്വേഷണ സംഘത്തിന് പൂർണമായി പിന്തുണ നൽകുമെന്ന് ശശി തരുർ അറിയിച്ചു. ശശി തരൂറിൻ്റെ മുൻ സ്റ്റാഫ് അംഗം ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് സ്വർണം കടത്തിയ കേസിൽ കസ്റ്റംസിൻ്റെ പിടിയിലാകുന്നത്.

“തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാൻ ധർമ്മശാലയിൽ ആയിരിക്കുമ്പോഴാണ് എയർപോർട്ട് ഫെസിലിറ്റേഷൻ സഹായത്തിന് എനിക്ക് പാർട്ട് ടൈം സേവനം നൽകുന്ന മുൻ സ്റ്റാഫ് അംഗവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന സംഭവം അറിഞ്ഞത് . അറസ്റ്റിലായ ശിവകുമാർ പ്രസാദ് എന്ന വ്യക്തി 72 വയസ്സ് പ്രയമുള്ളതും സർവ്വീസിൽ നിന്നും വിരമിച്ചയാളുമാണ്. രണ്ടു കിഡ്നിക്കും രോഗം ബാധിച്ച് പതിവായി ഡയാലിസിസിന് വിധേയനായി ക്കൊണ്ടിരിക്കുന്ന ഈ ആളിനെ മാനുഷിക പരിഗണനയുടെ പേരിൽ പാർട് ടൈം ആയി നിലനിർത്തിയതാണ്.

ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല. വിഷയം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കാനുള്ള അധികാരികളുടെ ഉത്തരവാദിത്വത്തെപൂർണ്ണമായി പിന്തുണയ്ക്കുന്നു.നിയമം നിയമത്തിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകണം” ശശി തരൂർ സോഷ്യൽ മിീഡിയയിൽ കുറിച്ചു.

ALSO READ : Thrissur Police Academy: പോലീസ് അക്കാദമിയിൽ വനിതാ പോലീസിനോട് ലൈംഗികാതിക്രമം: ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു

ഇന്നലെ മെയ് 29-ാം തീയതി വൈകിട്ടാണ് തരൂരിൻ്റെ മുൻ സ്റ്റാഫ് അംഗത്തെയും ദുബായിൽ നിന്നുമെത്തിയ കൂട്ടാളിയെയും സ്വർണക്കടത്ത് കേസിൽ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് കസ്റ്റഡയിൽ എടുക്കുന്നത്. ഇവരുടെ പക്കൽ നിന്നും 500 ഗ്രാമിൻ്റെ സ്വർണമാണ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ശിവകമാർ താൻ തരൂരിൻ്റെ സ്റ്റാഫ് അംഗമാണെന്ന് അന്വേഷണ സംഘത്തോട് അറിയിക്കുന്നത്.

ശിവകുമാറിൻ്റെ പക്കൽ വിമാനത്താവളത്തിനുള്ള പ്രവേശിക്കാനുള്ള പ്രത്യേക പെർമിറ്റുമുണ്ടായിരുന്നു. ഈ പെർമിറ്റുമായി എയർപ്പോർട്ടിനുള്ളിൽ പ്രവേശിച്ച ശിവകുമാർ ദുബായിയിൽ നിന്നുമെത്തിയ കൂട്ടാളിയുടെ കൈയ്യിൽ നിന്നും പാഴ്സൽ വാങ്ങിക്കുകയായിരുന്നുയെന്നാണ് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തത്.