Shashi Tharoor: കെപിസിസി അധ്യക്ഷ സ്ഥാനത്ത് സുധാകരന്‍ തന്നെ തുടരട്ടെ: ശശി തരൂര്‍

Shashi Tharoor Supports K Sudhakaran: പാര്‍ട്ടിയില്‍ ഐക്യമാണ് ഉണ്ടാകേണ്ടത്. അതിന് ഒരിക്കലും കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ല. അദ്ദേഹത്തിന്റെ കീഴില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ പാര്‍ട്ടി വിജയം നേടിയിട്ടുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടക്കുന്നുണ്ട് എന്നും തരൂര്‍ പറഞ്ഞു.

Shashi Tharoor: കെപിസിസി അധ്യക്ഷ സ്ഥാനത്ത് സുധാകരന്‍ തന്നെ തുടരട്ടെ: ശശി തരൂര്‍

കെ സുധാകരന്‍, ശശി തരൂര്‍

Published: 

26 Feb 2025 20:38 PM

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തന്നെ തുടരട്ടെയെന്ന് ശശി തരൂര്‍ എംപി. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഐക്യമുണ്ടാക്കുന്നതിനായി അധ്യക്ഷനെ മാറ്റേണ്ടതില്ല. ഉപതരെഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ സുധാകരന്റെ നേതൃത്വത്തില്‍ വലിയ നേട്ടമുണ്ടാക്കിയതായും ശശി തരൂര്‍ പ്രശംസിച്ചു.

പാര്‍ട്ടിയില്‍ ഐക്യമാണ് ഉണ്ടാകേണ്ടത്. അതിന് ഒരിക്കലും കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ല. അദ്ദേഹത്തിന്റെ കീഴില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ പാര്‍ട്ടി വിജയം നേടിയിട്ടുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടക്കുന്നുണ്ട് എന്നും തരൂര്‍ പറഞ്ഞു.

അതേസമയം, കെപിസിസിയില്‍ അഴിച്ചുപണിക്കൊരുങ്ങുകയാണ് ഹൈക്കമാന്‍ഡ്. പുതിയ അധ്യക്ഷനെ അടുത്ത മാസം പ്രഖ്യാപിക്കാനാണ് സാധ്യത. അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍, കെ മുരളീധരന്‍ എന്നിവരുടെ പേരാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നിന്ന് മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

ഏപ്രിലില്‍ അഹമ്മദാബാദില്‍ വെച്ച് നടക്കുന്ന എഐസിസി സമ്മേളനത്തിന് മുന്നോടിയായി കെപിസിസി പുനസംഘടന നടക്കും. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നകാര്യം ഹൈക്കമാന്‍ഡിന്റെ പരിഗണനയിലാണ്. അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ് ആവശ്യം ഉന്നയിച്ചെങ്കില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിന്തുണച്ചില്ല.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇടമായതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തണമെന്നാണ് ഖാര്‍ഗെയുടെ പക്ഷം. മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരനും ഒരേ സമുദായത്തില്‍ നിന്നുള്ളവരാണെങ്കിലും തിരുവിതാംകൂറിലെയും സമുദായസംഘടനയുടെയും പിന്‍ബലം അവര്‍ക്കില്ലെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്.

Also Read: Ramesh Chennithala: ബിജെപിയും ആർഎസ്എസും ഫാസിസ്റ്റല്ല എന്ന സിപിഎം പ്രമേയം വോട്ട് മറിക്കാൻ; വിമർശനവുമായി രമേശ് ചെന്നിത്തല

അതേസമയം, നേതൃമാറ്റത്തില്‍ പ്രതികരിച്ച് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറേണ്ടി വരുമെന്ന് തന്നോട് ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായാലും അനുസരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Related Stories
Kottayam Engineer Death: ജോലിസമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് വീഡിയോ സന്ദേശം; കോട്ടയത്ത് എഞ്ചിനീയറായ യുവാവ് ആത്മഹത്യ ചെയ്തു
Kerala Rain Alert: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്, ഒപ്പം ഇടിമിന്നലും കാറ്റും
Marriage Registration: വിവാഹ രജിസ്‌ട്രേഷനും സ്മാർട്ടായി; വരനും വധുവും സ്ഥലത്തില്ലാതെ തന്നെ രജിസ്റ്റർ ചെയ്യാം
Malappuram Home Birth: ആശുപത്രിയില്‍ പോകാന്‍ ഭര്‍ത്താവിന് താത്പര്യമില്ല; മലപ്പുറത്ത് വീട്ടില്‍ വെച്ച് പ്രസവിച്ച യുവതി മരിച്ചു
MA Baby: വിവാദങ്ങളോട് മുഖം തിരിച്ച പാര്‍ട്ടിയിലെ ബുദ്ധിജീവി; കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ തുടങ്ങിയ രാഷ്ട്രീയ പ്രയാണം; എംഎ ബേബിയുടെ ജീവിതയാത്രയിലൂടെ
M A Baby: എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി
ഭര്‍ത്താവിനോടൊപ്പം വെള്ളമടിച്ചാല്‍ ഗുണങ്ങള്‍ ഏറെ!
ഇനി ഓറഞ്ച് ജ്യൂസ് കയ്ക്കില്ല; ഇങ്ങനെ ചെയ്‌തോളൂ
കുടലിൻറെ ആരോഗ്യം സംരക്ഷിക്കാൻ കരിമ്പ് ചവച്ച് തന്നെ കഴിക്കൂ.
വൈറ്റമിൻ ബി12 അധികമുള്ള ഭക്ഷണപദാർത്ഥങ്ങൾ