5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shashi Tharoor: ‘ഞാൻ നേതൃപദവിക്ക് യോഗ്യൻ; പാര്‍ട്ടിക്ക്‌ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റുവഴികളുണ്ട്’; ശശി തരൂർ

Tharoor Challenges Congress Leadership: പാർട്ടി ഉപയോ​ഗിക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ താൻ പാര്‍ട്ടിക്ക് വേണ്ടി ഉണ്ടാകുമെന്നും തരൂർ പറഞ്ഞു. തനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങൾ കരുതരുത്.

Shashi Tharoor: ‘ഞാൻ നേതൃപദവിക്ക് യോഗ്യൻ; പാര്‍ട്ടിക്ക്‌ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റുവഴികളുണ്ട്’; ശശി തരൂർ
Shashi Tharoor
sarika-kp
Sarika KP | Updated On: 23 Feb 2025 12:20 PM

തിരുവനന്തപുരം: കോൺ​ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ തനിക്ക് മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ എംപി. കേരളത്തിലെ കോൺ​ഗ്രസ് പാർട്ടി നേതൃപ്രതിസന്ധിയിലെന്നും കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരുമെന്നും ശശി തരൂർ പറഞ്ഞു. ഇം​ഗ്ലീഷ് ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ മുന്നറിയിപ്പ്.

പാർട്ടി അടിത്തട്ടിൽ നിന്ന് തന്നെ വോട്ടർമാരെ ആകർഷിക്കണം. പാർട്ടി ഉപയോ​ഗിക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ താൻ പാര്‍ട്ടിക്ക് വേണ്ടി ഉണ്ടാകുമെന്നും തരൂർ പറഞ്ഞു. തനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങൾ കരുതരുത്. തനിക്ക് തന്റെതായ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും തരൂർ പറഞ്ഞു. പുസ്തകങ്ങൾ പ്രസം​ഗങ്ങൾ തുടങ്ങിയ വഴി തനിക്ക് മുൻപിലുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.

Also Read:പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ പിണറായിക്ക് ആര്‍എസ്എസ് കാര്യാലയത്തിന്റെ അനുമതി വേണം: സന്ദീപ് വാര്യര്‍

പല ഏജൻസികൾ നടത്തിയ സർവേകളിലും താൻ നേതൃപദവിക്ക് യോഗ്യനെന്ന് കണ്ടെത്തിയിരുന്നു. വോട്ട് നൽകി നാല് തവണ എംപിയായി തിരഞ്ഞെടുത്തത് ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യംകൂടിയാണ് തന്നിരിക്കുന്നത്. സോണി ഗാന്ധിയും മൻമോഹൻ സിങ്ങും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതു കൊണ്ടാണ് പാർട്ടിയിലെത്തിയതെന്നും തന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണമെന്നും തരൂർ പറഞ്ഞു.

അതേസമയം എൽഡിഎഫ് സർക്കാരിന്റെ വ്യവസായരംഗത്തെ പുകഴ്ത്തി ലേഖനമെഴുതിയതിന്റെ പേരിൽ ശശി തരൂരിനെതിരെ ശക്തമായ എതിർപ്പാണ് പാർട്ടിയിൽ നിന്നുണ്ടായത്. ഇത് കെട്ടടങ്ങും മുന്‍പേയാണ് പുതിയ പരാമർശം. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി തരൂർ കൂടികാഴ്ച നടത്തിയിരുന്നു.