Sharon Murder Case Verdict: ഗ്രീഷ്മക്ക് വധശിക്ഷ, ഷാരോൺ വധക്കേസിൽ വിധി
Sharon Raj Murder Case Verdict: ഒക്ടോബർ 14-നാണ് പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ രാമവർമ്മൻ ചിറയിലുള്ള തൻ്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി. കഷായത്തിൽ കളനാശിനി (പാരക്വാറ്റ്) കലർത്തി നൽകിയത്. കടുത്ത ഛർദ്ദിയും ശാരീരിക പ്രശ്മനങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ ചികിത്സയിലിരിക്കെ ഒക്ടോബർ 25 നാണ് മരിച്ചത്
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ഒടുവിൽ പ്രതികളുടെ ശിക്ഷാ വിധി പ്രസ്താവിച്ചു. ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതി ജഡ്ജി എഎം ബഷിറീണ് വിധി പറഞ്ഞത്. കേരളത്തിലാകെ ചർച്ചാ വിഷയമായ കൊലപാതക കേസിൻ്റെ വിധി പ്രസ്താവിച്ചത്. കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് മൂന്ന് വർഷവുമാണ് കോടതി വിധിച്ചത്. എന്നിവരുടെ ശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്. കേസിലെ അന്വേഷണത്തിന് കേരള പോലീസിന് കോടതിയുടെ പ്രശംസയും ലഭിച്ചു. 586 പേജുള്ള വിധിന്യായമാണ് കോടതി പ്രസ്താവിച്ചത്. വിധി കേട്ട് ഒരു പ്രതികരണവുമില്ലാതെ ഗ്രീഷ്മ കോടതിയിൽ നിന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇരുവരും കുറ്റക്കാരണെന്ന് അന്തിമവാദം കേട്ട കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിറ്റേ ദിവസം തന്നെ ശിക്ഷ വിധിക്കേണ്ടതായിരുന്നെങ്കിലും പ്രതി ഗ്രീഷ്മക്ക പറയാനുള്ളത് കൂടി കേൾക്കണമെന്ന പരിഗണനയിലാണ് ശിക്ഷാ വിധി നീട്ടിയത്. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടിരുന്നു.
2022 ഒക്ടോബർ 14-നാണ് പാറശ്ശാല സ്വദേശിയും തൻ്റെ കാമുകനുമായിരുന്ന ഷാരോൺ രാജിനെ രാമവർമ്മൻ ചിറയിലുള്ള തൻ്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി. കഷായത്തിൽ കളനാശിനി (പാരക്വാറ്റ്) കലർത്തി നൽകിയത്. കടുത്ത ഛർദ്ദിയും ശാരീരിക പ്രശ്മനങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ ചികിത്സയിലിരിക്കെ ഒക്ടോബർ 25 ന് മരണത്തിന് കീഴടങ്ങി. ഷാരോണിൻ്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നു. 11 ദിവസത്തിലഘധികം വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു ഷാരോണിൻ്റെ മരണം. പാറശാല സമുദയപേട്ട് ജെ.പി ഭവനിൽ ജയരാജിൻ്റെ മകനായ ഷാരോൺ നെയ്യൂർ ക്രിസ്ത്യൻ കോളേജ് ഓഫ് അലൈഡ് ഹെൽത്തിൽ അവസാന വർഷ ബി.എസ്.സി റേഡിയോളജി വിദ്യാർത്ഥിയായിരുന്നു.
ഷാരോണിന്റെ സഹോദരനും ആയുർവേദ ഡോക്ടറുമായ ഷിമോൺ രാജാണ് കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകൾ കണ്ടെത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചത്. പാരാക്വാറ്റ് എന്ന കളനാശിനി ഉപയോഗിക്കുന്നതിന് മുമ്പ് ഗ്രീഷ്മ വിഷത്തെക്കുറിച്ച് സൂക്ഷ്മമായി ഗവേഷണം നടത്തിയിരുന്നതായി ഷിമോൺ പറയുന്നു. നേരത്തെ
ജ്യൂസിൽ പാരസെറ്റമോൾ അമിതമായി കലർത്തി ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചെങ്കിലും കയ്പ് തോന്നി ഷാരോൺ ജ്യൂസ് കുടിക്കാതിരുന്നതിനാൽ ആ ശ്രമം പരാജയപ്പെട്ടു. ഷാരോണിന്റെ മെഡിക്കൽ രേഖകളും ഗ്രീഷ്മയുമായുള്ള ചാറ്റുകളിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകളും പ്രോസിക്യൂഷന്റെ വാദത്തിന് കരുത്തേകി.
വിവാഹം, ജ്യോതിഷ പ്രവചനം
പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ ഷാരോൺ സമ്മതിക്കാത്തതാണ് ഗ്രീഷ്മയെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. ഷാരോണുമായുള്ള ബന്ധത്തിനിടയിലാണ് സൈനീകൻ്റെ വിവാഹ ആലോചന എത്തുന്നത്. ഇതിൻ്റെ പേരിൽ ഷാരോണും ഗ്രീഷ്മയും തമ്മിൽ പിണങ്ങിയെങ്കിലും ബന്ധം തുടരുകയായിരുന്നു. ഇതിനിടയിൽ തന്നെ വിവാഹം ചെയ്താൽ ഷാരോണിനം മരണം വരെ സംഭവിക്കുമെന്ന് ജ്യോതിഷൻ പറഞ്ഞിരുന്നതായും ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നു. ഒടുവിൽ നവംബർ വരെ കാത്തിരിക്കണമെന്നും ഗ്രീഷ്മ പറഞ്ഞെങ്കിലും ആരുമറിയാതെ വീട്ടിലെത്തി താലികെട്ടി.