Sharon Raj Murder Case : ആദ്യം കോടതിയിൽ കരച്ചിൽ, വിധി കേട്ടിട്ടും കൂസലില്ലാതെ ഗ്രീഷ്മ
വിധി പ്രസ്താവത്തിൻ്റെ ഘട്ടങ്ങളിൽ കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രധാന കണ്ടെത്തലുകളും കോടതി പരിഗണിച്ചു. പോലീസിനെയും കോടതി അഭിനന്ദിച്ചു
തിരുവനന്തപുരം: അങ്ങനെ കേരളം കാത്തിരുന്ന പാറശ്ശാല ഷാരോൺ വധക്കേസിലെ ശിക്ഷാ വിധി പ്രഖ്യാപിച്ചു. ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷയും കേസിലെ മൂന്നാം പ്രതി നിർമ്മലകുമാരൻ നായർക്ക് തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നതിൽ 3 വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതി വിധിച്ചത്. വിധി പ്രസ്താവത്തിൻ്റെ ഘട്ടങ്ങളിൽ കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രധാന കണ്ടെത്തലുകളും കോടതി പരിഗണിച്ചു. തൻ്റെ വിദ്യാഭ്യാസം, പ്രായം എന്നിവ കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് നൽകണമെന്ന പ്രതിയുടെ വാദം കോടതി മുഖവിലക്കെടുത്തില്ലെന്ന് മാത്രമല്ല. കൊലപാതകത്തിന് മുൻപ് തന്നെ നടന്ന കൊലപാതക ശ്രമം കൂടി കണക്കിലെടുത്താണ് ശിക്ഷ വിധിച്ചത്. വിധി പ്രസ്താവത്തിന് മുൻപ് തന്നെ ജഡ്ജ് ഷാരോണിൻ്റെ മാതാപിതാക്കളെ വിളിപ്പിച്ചിരുന്നു. ഇതിനിടയിൽ കോടതിയിലേക്ക് എത്തിയ ഗ്രീഷ്മ പൊട്ടിക്കരഞ്ഞെങ്കിലും. വിധി വന്നപ്പോൾ നിർവ്വികാരതയോടെ ഇരിക്കുകയായിരുന്നു. കോടതിയെ തൊഴുത് കരഞ്ഞു കൊണ്ടാണ് ഷാരോണിൻ്റെ മാതാപിതാക്കൾ കോടതിക്ക് പുറത്തേക്ക് എത്തിയത്.
മേൽക്കോടതി സ്ഥിരീകരിക്കണം
ഇത്തരത്തിൽ വധശിക്ഷ വിധിച്ചാൽ ഹൈക്കോടതിക്ക് വിധി അയച്ചു കൊടുക്കണം. ഹൈക്കോടതി വിധി സ്ഥിരീകരിച്ചാൽ മാത്രമെ നടപടികൾ മുന്നോട്ട് പോവു. ഇതെങ്ങനെയായിരിക്കും എന്ന് ഇൻ