5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

Sharon Raj Murder Case Final Arguments: 24 വയസ്സേ പ്രായമുള്ളൂവെന്നും എം എ ലിറ്ററേച്ചർ ഡിസ്റ്റിങ്ഷനോടെയാണ് പാസായതെന്നും രക്ഷിതാക്കളുടെ ഏക മകളാണെന്നും ​ഗ്രീഷ്മ കത്തിൽ പറഞ്ഞു. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ കോടതിയില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.

Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
ഷാരോൺ രാജ്, ഗ്രീഷ്മImage Credit source: Social Media
sarika-kp
Sarika KP | Updated On: 18 Jan 2025 15:24 PM

തിരുവനന്തപുരം: പാറശാല ഷാരോൺ‌ വധകേസിൽ ശിക്ഷവിധിക്ക് മുന്നോടിയായുള്ള വാ​ദപ്രതിവാദങ്ങൾ പൂർത്തിയായി. പ്രതി ​ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് പറയാനുള്ള കാര്യങ്ങൾ എഴുതി നൽകി. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. 24 വയസ്സേ പ്രായമുള്ളൂവെന്നും എം എ ലിറ്ററേച്ചർ ഡിസ്റ്റിങ്ഷനോടെയാണ് പാസായതെന്നും രക്ഷിതാക്കളുടെ ഏക മകളാണെന്നും ​ഗ്രീഷ്മ കത്തിൽ പറഞ്ഞു. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ കോടതിയില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.

ഗ്രീഷ്മയുടെ ഭാഗം കേട്ട കോടതി പ്രോസിക്യൂഷന്റെ വാദങ്ങളും കേട്ടു. ഷാരോൺ വധകേസ് അപൂർവങ്ങളിൽ അപൂർവമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ​ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഒരു ചെറുപ്പക്കാരനെയല്ല സനേഹമെന്ന വികാരത്തെയാണ് പ്രതി കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയതെന്നും ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൃത്യം നടത്തിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പതിനൊന്ന് ദിവസം ഷാരോൺ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അതാണ് ​ഗ്രീഷ്മ തകർത്തത്. പ്രതി ഒരു തരത്തിലും ദയ‌ അർഹിക്കുന്നില്ലെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Also Read: പ്രതികൾക്ക് പറയാനുള്ളത് കേൾക്കും; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല

എന്നാൽ പ്രോസിക്യൂഷന്‍ വാദത്തെ പ്രതിഭാഗം എതിർത്തു. ജീവപര്യന്തമാണ് പരമാവധി നൽകാവുന്ന ശിക്ഷയെന്നും പ്രതിയുടെ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതിഭാഗം വാദിച്ചു. ഷാരോൺ ​ഗ്രീഷ്മയെ നിരന്തരം പീഡിപ്പിച്ചെന്നും ബന്ധത്തിൽ നിന്ന് പലപ്പോഴും ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഷാരോൺ സമ്മതിച്ചില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കഴി‍ഞ്ഞ ദിവസമായിരുന്നു നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി ഇറക്കിയത്. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ, മൂന്നാംപ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ ശിക്ഷാവിധിയിലുള്ള വാദം ആരംഭിച്ചു.