Sharon Murder Case: കൊലക്കയറോ ജീവപര്യന്തമോ?; ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്
Sharon Murder Greeshmas Sentence Today: ഷാരോൻ വധക്കേസിൽ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്. ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് ഈ മാസം 17ന് കോടതി കണ്ടെത്തിയിരുന്നു. 18ന് ശിക്ഷാവിധി പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചത്.
പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്. ഗ്രീഷ്മ (Sharon Raj Murder) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. ഇന്ന്, അതായത് ജനുവരി 18ന് ശിക്ഷാവിധി അറിയിക്കുമെന്ന് കോടതി ഇന്നലെ, ജനുവരി 17ന് അറിയിച്ചിരുന്നു. നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്ജി എംഎം ബഷീറാണ് കേസിൽ ഇന്നലെ വിധി പുറപ്പെടുവിച്ചത്.
കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മയും മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരി രണ്ടാം പ്രതിയായിരുന്നു. ഇവർക്കെതിരെ മതിയായ തെളിവില്ലാത്തതിനാൽ കോടതി ഇവരെ വെറുതെവിടുകയും ചെയ്തു. എന്നാൽ, സിന്ധുകുമാരിയും കുറ്റക്കാരിയാണെന്നും ഇവരെ വെറുതെവിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഗ്രീഷ്മയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. ശിക്ഷാവിധി കേട്ടശേഷം തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞിരുന്നു.
“കുറ്റക്കാരിയെന്നുള്ളത് കോടതി തീരുമാനിച്ചു. പക്ഷേ, ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയാണ്. ആലോചിച്ച് തീരുമാനമെടുക്കും. അമ്മയും കൂടെ ചേർന്നല്ലേ എല്ലാം ചെയ്തത്. പിന്നെ എന്തിനാണ് അമ്മയെ വെറുതെവിട്ടത്. ഗ്രീഷ്മയെ ശിക്ഷിക്കുമെന്നത് ബോധ്യമായിട്ടുണ്ട്. പക്ഷേ, ഗ്രീഷ്മയുടെ അമ്മയെയും വെറുതെവിടരുതായിരുന്നു. മൂന്ന് പേർക്കും ശിക്ഷ കൊടുക്കണമായിരുന്നു. നാളെ വിധി കേട്ടതിന് ശേഷം തീരുമാനമെടുക്കും, ഹൈക്കോടതിയിൽ പോകാൻ പറ്റുമോ ഇല്ലയോ എന്ന്. കോടതി ശക്തമായി നിന്നു. ഗ്രീഷ്മയെ ശിക്ഷിച്ചതിൽ സന്തോഷമുണ്ട്. പക്ഷേ, അമ്മ സിന്ധുകുമാരിയെ വെറുതെവിട്ടതിനെതിരെ ഹൈക്കോടതിയിൽ പോകും. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണം. തങ്ങളെ ഏറ്റവുമധികം പിന്തുണച്ചത് മാധ്യമങ്ങളാണ്. പോലീസും സർക്കാരും അന്വേഷണ ഉദ്യോഗസ്ഥരുമൊക്കെ പിന്തുണച്ചു.”- ഇരുവരും പ്രതികരിച്ചു.
ആസൂത്രിതമായ കൊല
കൊല്ലപ്പെട്ട ഷാരോൺ രാജും ഗ്രീഷ്മയും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇതിനിടെയാണ് ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നത്. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. ജ്യൂസ് ചലഞ്ച് അടക്കം നടത്തി ഷാരോണിനെ ഇതിനായി ഒരുക്കിയ ശേഷമാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്.
2022 ഒക്ടോബർ 14ന് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അന്ന് രാവിലെ പത്തരയോടെ സ്ഥലത്തെത്തിയ ഷാരോൺ അര മണിക്കൂറോളം ഷാരോണിൻ്റെ വീട്ടിൽ ചിലവഴിച്ചു. ഇതിനിടെ ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അവിടെ വച്ചാണ് ഗ്രീഷ്മ കീടനാശിനി കലർത്തിയ കഷായം ഷാരോണിന് നൽകിയത്. കഷായം കുടിച്ചതിന് പിന്നാലെ ഛർദ്ദിൽ ആരംഭിച്ച ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത 11 ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞെങ്കിലും ആന്തരികാവയവങ്ങൾ തകർന്ന് ഷാരോൺ മരണപ്പെടുകയായിരുന്നു.
രണ്ടു മാസത്തോളം സമയമെടുത്താണ് ഗ്രീഷ്മ കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. അമ്മാവൻ കൃഷിയിടത്തിൽ ഉപയോഗിക്കുന്ന കളനാശിനി കുടിച്ചാൽ മരിയ്ക്കുമെന്ന് ഗൂഗിൾ നോക്കി ഗ്രീഷ്മ മനസിലാക്കുകയായിരുന്നു. തുടർന്ന് കൃത്യമായ ആസൂത്രണത്തോടെ ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തി. എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ ഗ്രീഷ്മയും ശേഷം അമ്മയും അമ്മാവനും പിടിയിലാവുകയായിരുന്നു.