Sharon Murder Case: പ്രതികൾക്ക് പറയാനുള്ളത് കേൾക്കും; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല

Sharon Raj Murder Sentence To Be Announced Later: ഷാരോൺ രാജ് കൊലപാതകക്കേസിൽ ശിക്ഷാവിധി ഇന്നില്ല. പ്രതികൾക്ക് പറയാനുള്ളത് കോടതി ഇന്ന് കേൾക്കും. ശേഷം പ്രോസിക്യൂഷൻ്റെ വാദവും കോടതി കേൾക്കും. മറ്റൊരു ദിവസമാവും ശിക്ഷാവിധി.

Sharon Murder Case: പ്രതികൾക്ക് പറയാനുള്ളത് കേൾക്കും; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല

ഷാരോൺ രാജ്, ഗ്രീഷ്മ

abdul-basith
Updated On: 

18 Jan 2025 12:00 PM

ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല. ഇന്ന് വാദം മാത്രമാവും നടക്കുക. പ്രതികൾക്ക് പറയാനുള്ളത് കേൾക്കുമെന്ന് കോടതി പറഞ്ഞു. വാദം കേട്ട ശേഷം ശിക്ഷ വിധിയ്ക്കുന്ന തീയതി തീരുമാനിയ്ക്കും. പ്രതി ഗ്രീഷ്മയെ (Greeshma- Sharon Murder Case) ഉടൻ കോടതിയിൽ ഹാജരാക്കും. മനോരമ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. ഈ മാസം 17നാണ് ഗ്രീഷ്മയെ കുറ്റക്കാരിയായി കോടതി കണ്ടെത്തിയത്.

ഒന്നാം പ്രതിയായ ഗ്രീഷ്മയും മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരാണെന്ന് നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്ജി എംഎം ബഷീർ കണ്ടെത്തിയിരുന്നു. രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയായിരുന്നു. മതിയായ തെളിവുകളില്ലാത്തതിനാൽ ഇവരെ കോടതി വെറുതെവിടുകയായിരുന്നു. ഇന്ന് ശിക്ഷാവിധി അറിഞ്ഞതിന് ശേഷം ഇവർക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിൻ്റെ മാതാപിതാക്കൾ പറഞ്ഞിരുന്നു. ഗ്രീഷ്മയുടെ അമ്മയും കുറ്റം ചെയ്തു. ഇവരെയും ശിക്ഷിക്കേണ്ടിയിരുന്നു എന്നും ഷാരോണിൻ്റെ മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആസൂത്രിത കൊല
ഗ്രീഷ്മയും ഷാരോൺ രാജും ഒരു വർഷത്തിലധികമായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയുമായിരുന്നു. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിച്ചത്. ഷാരോണിനെ ഒഴിവാക്കാൻ പ്രതി ജ്യൂസ് ചലഞ്ച് അടക്കം നടത്തിയിരുന്നു. ഇത്തരത്തിൽ പല തയ്യാറെടുപ്പുകൾക്കും ശേഷമാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തത്.

Also Read: Sharon Murder Case: കൊലക്കയറോ ജീവപര്യന്തമോ?; ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്

ഗ്രീഷ്മ കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയത് രണ്ടു മാസത്തോളം സമയമെടുത്താണ്. കൃഷിയിടത്തിൽ അമ്മാവൻ ഉപയോഗിക്കുന്ന കളനാശിനി കുടിച്ചാൽ മരിയ്ക്കുമെന്ന് ഗൂഗിൾ നോക്കി മനസിലാക്കിയ ഗ്രീഷ്മ ഇതിൽ നിന്നാണ് കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. തുടർന്ന് കൃത്യമായ ആസൂത്രണത്തോടെ കാമുകനെ ഗ്രീഷ്മ കൊലപ്പെടുത്തുകയായിരുന്നു.

കൊല ചെയ്യണമെന്ന് തീരുമാനിച്ചതിന് ശേഷം 2022 ഒക്ടോബർ 14ന് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ് ഗ്രീഷ്മ ഷാരോണിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. രാവിലെ പത്തരയോടെ എത്തിയ ഷാരോൺ അര മണിക്കൂറോളം ഗ്രീഷ്മയുടെ വീട്ടിൽ ചിലവഴിച്ചു. വീട്ടിൽ വച്ച് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനിടെയാണ് കീടനാശിനി കലർത്തിയ കഷായം ഗ്രീഷ്മ ഷാരോണിന് നൽകിയത്. കഷായം കുടിച്ചതിന് പിന്നാലെ ഛർദ്ദിൽ ആരംഭിച്ച ഷാരോണിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത 11 ദിവസം ഷാരോൺ ചികിത്സയിൽ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴുതടച്ച കൊലപാതകമാണെന്ന ധാരണയാണ് പ്രതിയ്ക്ക് ഉണ്ടായിരുന്നതെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിൽ ഗ്രീഷ്മയും ശേഷം അമ്മയും അമ്മാവനും പിടിയിലാവുകയായിരുന്നു.

Related Stories
Polytechnic Ganja Raid: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
Kalamassery Polytechnic Ganja Raid: ഹോസ്റ്റലില്‍ കഞ്ചാവെത്തിച്ചത് കോളജിൽ നിന്ന് ഡ്രോപ്പൗട്ടായ വിദ്യാർത്ഥി; അന്വേഷണം പൂർവ വിദ്യാർത്ഥിയിലേക്ക്
Kerala Heatwave Alert: സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ജാ​ഗ്രത നിർദ്ദേശം
Venjaramoodu Mass Murder: ‘നമുക്ക് ആത്മഹത്യ ചെയ്താലോ എന്ന് ഷെമി ചോദിച്ചു; വീടും വസ്തുവും വിറ്റ് കടങ്ങള്‍ വീട്ടാം; അഫാനെ കാണാന്‍ ആഗ്രഹമില്ല’
Bike Theft: വടകരയില്‍ മോഷ്ടിച്ച ആറു ബൈക്കുകളുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍; എല്ലാം 9, 10 ക്ലാസുകളില്‍ പഠിക്കുന്നവര്‍
ഹോളി ആഘോഷത്തിനിടെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച്; യുവാവ് ഗുരുതരാവസ്ഥയില്‍; സംഭവം തൃശൂരിൽ
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ