Sharon Murder Case Verdict: ‘എന്റെ പൊന്ന് മോന് നീതി കിട്ടി, ജഡ്ജിക്ക് ഒരായിരം നന്ദി’; പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അമ്മ

Sharon Raj's Mother's Reaction Over Greeshma Death Sentence: വധശിക്ഷയാണ് പ്രതി ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചിരിക്കുന്നത്. രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മല കുമാരന്‍ നായര്‍ക്ക് മൂന്ന് വര്‍ഷം തടവും കോടതി വിധിച്ചു. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് വധിശിക്ഷ വിധിച്ചത്.

Sharon Murder Case Verdict: എന്റെ പൊന്ന് മോന് നീതി കിട്ടി, ജഡ്ജിക്ക് ഒരായിരം നന്ദി; പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അമ്മ

ഷാരോണ്‍, ഗ്രീഷ്മ, ഷാരോണിന്റെ മാതാപിതാക്കള്‍

Updated On: 

20 Jan 2025 15:08 PM

തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ഷാരോണിന്റെ മാതാവ് പ്രിയ. തന്റെ മതന് നീതി ലഭിച്ചൂവെന്നും ജഡ്ജിക്ക് ഒരുപാട് നന്ദിയെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അമ്മ വിധി കേട്ടത്‌.

നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് വധിശിക്ഷ വിധിച്ചത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തി എന്നതാണ് ഗ്രീഷ്മയ്‌ക്കെതിരെയുള്ള കേസ്.

കേരള പോലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവന ആരംഭിച്ചത്. കേസ് അന്വേഷണം പോലീസ് സമര്‍ത്ഥമായി നടത്തി. മാറിയ കാലത്തിനനുസരിച്ച് പോലീസ് അന്വേഷണ രീതി മാറ്റി. സാഹചര്യ തെളിവുകള്‍ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ പോലീസിന് കഴിഞ്ഞു.

തനിക്കെതിരായ തെളിവുകള്‍ സ്വയം ചുമന്ന് നടക്കുകയായിരുന്നു പ്രതി. അത് അവര്‍ അറിഞ്ഞിരുന്നില്ല. വിവാഹ നിശ്ചയത്തിന് ശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ വിഷം നല്‍കി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് കോടതി പറഞ്ഞു.

മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചിരുന്നു. ഗ്രീഷ്മ ഒരിക്കലും ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. ഷാരോണ്‍ ഗ്രീഷ്മയുടെ പേര് പറഞ്ഞോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പില്‍ പ്രസക്തമല്ല.

Also Read: Sharon Murder Case Verdict: ഗ്രീഷ്മക്ക് വധശിക്ഷ, ഷാരോൺ വധക്കേസിൽ വിധി

സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നു.
ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന് പറഞ്ഞ് ഷാരോണിനെ വിളിച്ചുവരുത്തി. ജ്യൂസില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ഷാരോണിന് അറിയാമായിരുന്നു. അതുകൊണ്ടാണ് ഷാരോണ്‍ വീഡിയോ ചിത്രികരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ ഷാരോണിനോട് ചെയ്തത്. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാന്‍ പോലുമാകാതെ ഷാരോണ്‍ ആശുപത്രിയില്‍ കിടന്നു. മരണക്കിടക്കയില്‍ കിടക്കുമ്പോഴും ഗ്രീഷ്മയെ വാവ എന്നായിരുന്നു ഷാരോണ്‍ വിളിച്ചത്. യാതൊരുവിധ പ്രകോപനമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഷാരോണ്‍ ഗ്രീഷ്മയെ മര്‍ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു.

Related Stories
Kerala Ration Shop Strike: റേഷൻ കട വ്യാപാരികൾ സമരത്തിലേക്ക്; ഈ മാസം 27 മുതൽ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം
Chicken : കോട്ടയത്ത് ലോറി മറിഞ്ഞ് കോഴികള്‍ ചത്തു; കോളടിച്ചത് നാട്ടുകാര്‍ക്ക് ! ഒട്ടും പാഴാക്കാതെ വീട്ടിലെത്തിച്ചു
Death Sentence : അസ്ഫാക്ക് ആലം മുതല്‍ ഗ്രീഷ്മ വരെ; സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത വധശിക്ഷകള്‍
KaWaCHaM Siren: ആരും ഭയപ്പെടരുത്..! പ്രകൃതി ദുരന്ത മുന്നറിയിപ്പിന് ‘കവചം’ സൈറൺ
Kerala Lottery Results: ഇന്നത്തെ ഭാഗ്യവാന്‍ നിങ്ങളാണോ? ഒന്നാം സമ്മാനം 75 ലക്ഷം ‘ഫാന്റസി’ നമ്പറിന്‌! വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Raj Murder Case: കേരളത്തില്‍ അവസാന വധശിക്ഷ നടപ്പാക്കിയത് 34 വര്‍ഷം മുമ്പ്; ശിക്ഷ കാത്ത് ജയില്‍ കഴിയുന്നവര്‍ 39 പേര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ