Sharon Murder Case: മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് ഷാരോൺ അച്ഛനോട് അത് പറയുന്നത്, പ്രണയത്തിനു വേണ്ടി രക്ത സാക്ഷിയായ ചെറുപ്പക്കാരൻ

Sharon Raj Is Real Martyr For Love: പ്രണയത്തിനുവേണ്ടി രക്തസാക്ഷിയായ ചെറുപ്പക്കാരനാണ് ഷാരോൺ. ഈ കേസിൽ ഒരിക്കലും പ്രണയ പകയുണ്ടാകേണ്ട കാര്യമില്ല. ഷാരോൺ ഒരിക്കലും ​ഗ്രീഷ്മയെ വഞ്ചിക്കുകയോ മറ്റെന്തെങ്കിലും ദുരുദേശത്തോടെയോ ആയിരുന്നില്ല പ്രണയിച്ചത്. ജീവിക്കണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഗ്രീഷ്മയെ പ്രണയിച്ചത്.

Sharon Murder Case: മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് ഷാരോൺ അച്ഛനോട് അത് പറയുന്നത്, പ്രണയത്തിനു വേണ്ടി രക്ത സാക്ഷിയായ ചെറുപ്പക്കാരൻ

ഷാരോൺ, ഗ്രീഷ്മ

Updated On: 

17 Jan 2025 23:10 PM

തിരുവനന്തപുരം: കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു പാറശ്ശാല ഷാരോൺ വധക്കേസ് (Sharon Murder Case). കാമുകി കഷായത്തിൽ വിഷം നൽകിയാണ് ആ ചെറുപ്പക്കാരനെ അരുംകൊല ചെയ്തത്. കേസിൽ ഷാരോണിൻ്റെ കുടുംബം ആ​ഗ്രഹിച്ചതുപോലെയൊരു വിധിയാണ് ഇന്ന് വന്നത്. ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്ജി എംഎം ബഷീറാണ് വിധി പറഞ്ഞത്. നാളത്തെ ശിക്ഷാവിധി കാത്തിരിക്കുകയാണ് ഓരോ മലയാളികളും. പ്രതികൾക്ക് കിട്ടേണ്ട ഏറ്റവും വലിയ ശിക്ഷതന്നെ കോടതി നൽകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

അതിനിടെ കേസ് അന്വേഷിച്ച പോലീസ് ഉദ്യോ​ഗസ്ഥൻ്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ‘പ്രണയത്തിനുവേണ്ടി രക്തസാക്ഷിയായ ചെറുപ്പക്കാരനാണ് ഷാരോൺ. ഈ കേസിൽ ഒരിക്കലും പ്രണയ പകയുണ്ടാകേണ്ട കാര്യമില്ല. ഷാരോൺ ഒരിക്കലും ​ഗ്രീഷ്മയെ വഞ്ചിക്കുകയോ മറ്റെന്തെങ്കിലും ദുരുദേശത്തോടെയോ ആയിരുന്നില്ല പ്രണയിച്ചത്. ജീവിക്കണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഗ്രീഷ്മയെ പ്രണയിച്ചത്. മരിക്കുമെന്ന് ഏകദേശ ഉറപ്പായതോടെയാണ് സത്യങ്ങൾ തൻ്റെ അച്ഛനോട് പറയാൻ ഷാരോൺ തയ്യാറായത്. അതുവരെ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ഷാരോൺ മറച്ചുവയ്ക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ ഇത് പ്രണയപകയല്ല. അങ്ങനെയാർക്കും പറയാനും കഴിയില്ല. മെച്ചപ്പെട്ട മറ്റൊരു ജീവിതം ആ​ഗ്രഹിച്ച ​ഗ്രീഷ്മ അതും പഠിച്ചുകൊണ്ടിരിക്കുന്ന തൊഴിൽരഹിതനായ മറ്റൊരു സമുദായത്തിൽപ്പെട്ട ഷാരോൺ എന്ന പയ്യനെ ഒഴുവാക്കുന്നതിന് വേണ്ടി കൊലപാതകം അല്ലാതെയുള്ള പല മാർ​ഗങ്ങളും നോക്കിയിട്ടുണ്ട്. എന്നാൽ ഈ ശ്രമങ്ങളിൽ നിന്നൊന്നും ഷാരോൺ പിന്മാറാതെ വന്നതോടെയാണ് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ഈ പ്രവർത്തി ചെയ്തത് ‘ അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

കാമുകി ആയിരുന്ന ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലർത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ ഗൂഢാലോചനാ കുറ്റമാണ് പോലീസ് ചുമത്തിയിരുന്നത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ സംഭവത്തിൽ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധു മോഹൻ കുമാറിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മലകുമാർ നായരെയും കുറ്റക്കാരനായി കോടതി കണ്ടെത്തി.

കൊല്ലപ്പെട്ട ഷാരോണും പ്രതിയായ ഗ്രീഷ്മയും തമ്മിൽ ഒരു വർഷത്തിലേറെ കാലമായി പ്രണയത്തിലായിരുന്നു. ഇതിനിടെ ആണ് ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരുന്നത്. ആ സമയം ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ തുടങ്ങി. പല ശ്രമങ്ങളും പാളിയതോടെ 2022 ഒക്ടോബർ 14ന് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഏകദേശം രാവിലെ പത്തര മണിയോടെ വീട്ടിൽ എത്തിയ ഷാരോൺ അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. വീട്ടിലെത്തിയ ഷാരോണിനെ സ്നേഹം നടിച്ച് ഗ്രീഷ്മ കളനാശിനി കലർത്തിയ കഷായം നൽകുന്നു. കഷായം കുടിച്ചത് മുതൽ ശർദിച്ച് തുടങ്ങിയ ഷാരോൺ അടുത്ത 11 ദിവസം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും ആന്തരികാവയവങ്ങൾക്കുണ്ടായ ​ഗുരുതര പ്രശ്നങ്ങൾ മരണത്തിലേക്ക് നയിക്കുകയായിരുന്നു.

വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ