5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Greeshma Case: ഗ്രീഷ്മയെ പറ്റി കൂട്ടുകാർക്ക് അറിയുന്നത് മറ്റൊന്ന്, ശാരീരിക ബന്ധം ഉണ്ടായിരുന്നില്ല,ചതിക്കുമെന്ന് തോന്നിയിരുന്നു- ഗ്രീഷ്മയുടെ മുൻ കാമുകൻ

ഗ്രീഷ്മ വേറെ ലെവലിലുള്ള ഒരാളാണെന്നാണ് അവളുടെ കൂട്ടുകാർക്ക് പോലും പറയാനുള്ളത്, ഷാരോണിന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോൾ വളരെ അധികം വിഷമം തോന്നി

Greeshma Case: ഗ്രീഷ്മയെ പറ്റി കൂട്ടുകാർക്ക് അറിയുന്നത് മറ്റൊന്ന്, ശാരീരിക ബന്ധം ഉണ്ടായിരുന്നില്ല,ചതിക്കുമെന്ന് തോന്നിയിരുന്നു- ഗ്രീഷ്മയുടെ മുൻ കാമുകൻ
Greeshma CaseImage Credit source: PTI
arun-nair
Arun Nair | Published: 24 Jan 2025 19:55 PM

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ ഗ്രീഷ്മയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളും പുറത്തു വരുന്നുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് കേസിനെ നിരീക്ഷിച്ച ശേഷമാണ് കോടതി പ്രതിക്ക് മരണശിക്ഷ തന്നെ നൽകിയത്. ഇപ്പോഴിതാ ഗ്രീഷ്മയുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് മുൻ കാമുകൻ. തന്നെ ഗ്രീഷ്മ വഞ്ചിക്കുമെന്ന് ഉറപ്പായിരുന്നെന്നും അങ്ങനെ ബന്ധം അവസാനിപ്പിക്കുകയായിരുന്നെന്നും ഇയാൾ പറയുന്നു.

എനിക്ക് ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ടു, സ്നേഹത്തിൻ്റെ വിലയെന്താണെന്ന് നന്നായി അറിയാം.എന്റെ കുടുംബത്തെ പരിപാലിക്കേണ്ടത് എന്റെ കടമയാണ്. ക്ഷേത്രത്തിൽ വെച്ചാണ് ഞാൻ ഗ്രീഷ്മയെ കണ്ടുമുട്ടുന്നത്. അങ്ങനെ പ്രണയത്തിലായി ഗ്രീഷ്മ സിവിൽ സർവ്വീസ് കോച്ചിംഗിന് പോകാറുണ്ടായിരുന്നു.ഞാനാണ് അവളെ എൻ്റെ ബൈക്കിൽ കൊണ്ടു പോയി വിട്ടിരുന്നത്. ഇടക്കൊരിക്കൽ അപകടമുണ്ടായി ബൈക്കിൽ നിന്നും വീണു, അപകടത്തിൽ അവളുടെ മുൻവശത്തെ പല്ല് പോയി.

എല്ലായിടത്തും പ്രചരിച്ചത് പോലെ അവളുമായി എനിക്ക് ഒരു തരത്തിലുള്ള ശാരീരിക ബന്ധവും ഉണ്ടായിരുന്നില്ല. പ്രണയത്തിന് ഒരു ഘട്ടമെത്തിയപ്പോൾ സുഹൃത്തുക്കളായി തുടരാം എന്ന് ഗ്രീഷ്മ പറഞ്ഞു.ഞാനതിന് തയ്യാറല്ലായിരുന്നു. അവൾ ചതിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. ഗ്രീഷ്മയുടെ അമ്മാവൻ പലപ്പോഴും എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു അങ്ങനെ മടുത്താണ് ബന്ധത്തിൽ നിന്ന് പിന്മാറിയത്.

ഗ്രീഷ്മ വേറെ ലെവലിലുള്ള ഒരാളാണെന്നാണ് അവളുടെ കൂട്ടുകാർക്ക് പോലും പറയാനുള്ളത്. അവൾക്ക് ഐഎഎസോ ഐപിഎസോ കിട്ടുമെന്നാണ് അവരൊക്കെ കരുതിയിരുന്നത്. പ്രശ്നത്തിലെല്ലാം കാരണക്കാർ അവളുടെ വീട്ടുകാർ തന്നെയാണ് അവർ അവളെ ശ്രദ്ധിച്ചിട്ടില്ല. തെറ്റ് ചൂണ്ടിക്കാണിച്ചിട്ടുമില്ല.

അവളും ആ സൈനികനുമായുള്ള വിവാഹനിശ്ചയത്തെക്കുറിച്ച് എനിക്കറിയാം. ഞാൻ സ്നേഹിച്ച പെൺകുട്ടി സുഖമായിരിക്കണമെന്ന് തന്നെയായിരുന്നു അപ്പോഴും എനിക്കാഗ്രഹം. ഷാരോണിന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോൾ വളരെ അധികം വിഷമം തോന്നി. മറ്റൊരു പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കാൻ പോലും ഇപ്പോൾ പേടിയാണെന്നും അദ്ദേഹം പറയുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഇപ്പോൾ ഗ്രീഷ്മയുള്ളത്. 2025-ലെ ആദ്യ വനിതാ തടവുകാരി കൂടിയായിരുന്നു ജയിലിൽ ഗ്രീഷ്മ.