5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sharon Murder Case: ‘പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചില്ലെങ്കിൽ ഞങ്ങൾ എന്തിന് ജീവിക്കണം’; പ്രതികരിച്ച് ഷാരോണിന്റെ അച്ഛൻ

Sharon Parents First Response Right Before Verdict: ഇന്ന് നെയ്യാറ്റിൻകര സെഷൻസ് കോടതി ഷാരോൺ വധക്കേസിൽ വിധി പറയാൻ ഇരിക്കെ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷാരോണിന്റെ മാതാപിതാക്കൾ.

Sharon Murder Case: ‘പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചില്ലെങ്കിൽ ഞങ്ങൾ എന്തിന് ജീവിക്കണം’; പ്രതികരിച്ച് ഷാരോണിന്റെ അച്ഛൻ
ഷാരോൺ, ഗ്രീഷ്മImage Credit source: Facebook
nandha-das
Nandha Das | Updated On: 17 Jan 2025 10:54 AM

തിരുവനന്തപുരം: 2022 ലാണ് കേരളത്തെ ഒട്ടാകെ ഞെട്ടിച്ച ഷാരോൺ വധക്കേസ് സംഭവിക്കുന്നത്. ഏറെ നാളായി പ്രണയത്തിലായിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നു കാമുകി ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകി ഷാരോണിനെ കൊലപ്പെടുത്തിയത്. 23 വയസ് മാത്രം പ്രായമുള്ള തങ്ങളുടെ മകന്റെ നല്ല ഭാവിയും, ജീവിതവും എല്ലാം സ്വപ്നം കണ്ടിരുന്ന അച്ഛനമ്മമാരുടെ പ്രതീക്ഷകളെ തച്ചുടച്ചുകൊണ്ടാണ് ഷാരോണിന്റെ ജീവൻ നഷ്ടമാകുന്നത്.

സൈക്കിൾ ഉൾപ്പടെ ഷാരോൺ ഉപയോഗിച്ചിരുന്ന എല്ലാ സാധനങ്ങളും ഇപ്പോഴും അച്ഛൻ ജയരാജും അമ്മ പ്രിയയും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് നെയ്യാറ്റിൻകര സെഷൻസ് കോടതി ഷാരോൺ വധക്കേസിൽ വിധി പറയാൻ ഇരിക്കെ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ. ‘ഗ്രീഷ്മക്കും കൂട്ടുപ്രതികൾക്കും അർഹമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തിനാണ് ജീവിക്കുന്നത്’ എന്ന് ഷാരോണിന്റെ പിതാവ് പ്രതികരിച്ചു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

ഗ്രീഷ്മയുമായുള്ള അടുപ്പത്തെ കുറിച്ച് ഷാരോൺ തങ്ങളോട് പറഞ്ഞിരുന്നു. സുഹൃത്തുക്കളെ പോലെയായിരുന്നു വീട്ടിൽ. ഒന്നും ഒളിച്ച് വയ്ക്കാറില്ലായിരുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നു മോന് ഗ്രീഷ്‌മയെ. അതുകൊണ്ടാണ് മജിസ്‌ട്രേറ്റിനോട് മരണക്കിടക്കിയിൽ കിടക്കുമ്പോഴും പേര് പോലും പറയാതിരുന്നത് എന്ന് ഷാരോണിന്റെ അച്ഛൻ ജയരാജ് പറയുന്നു. ഗ്രീഷ്മ തന്ന ജ്യൂസ് കുടിച്ചെന്നും താൻ മരിച്ചു പോകുമെന്നും തനിക്ക് മാപ്പ് തരണമെന്ന് മകൻ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

2022 ഒക്ടോബർ 14നാണ് ഗ്രീഷ്മ നൽകിയ കഷായം കുടിച്ച് ദേഹസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 11 ദിവസത്തിന് ശേഷം ആന്തരികാവയവങ്ങൾ നശിച്ചായിരുന്നു ഷാരോൺ മരിച്ചത്. ആശുപത്രിയിൽ കിടന്ന സമയത്ത് ഷാരോണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിദഗ്ധമായി തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. ഒടുവിൽ ഷാരോണിന്‍റെ അച്ഛന്‍റെയും സുഹൃത്തിന്‍റെയും മൊഴിയിൽ പോലീസ് ഗ്രീഷ്മയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തുടർന്ന് 2022 ഒക്ടോബര്‍ 31നാണ് പൊലീസ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്യുന്നത്. കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്ന് അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്‌ക്കും ശ്രമിച്ചിരുന്നു. 22-ാം വയസിലാണ് ഗ്രീഷ്മ ഷാരോൺ വധക്കേസിൽ പ്രതിയാകുന്നത്. ഇവർ ഇംഗീഷിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പ്രതികൾക്കെതിരെ ആകെ 95 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കേസ് തെളിയിക്കാൻ 323 രേഖകളും, 51 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ കോടതിയിൽ ഹാജരാക്കിയിരുന്നു.