Shahbaz Murder Case: ‘അന്വേഷണം വിദ്യാർത്ഥികളിൽ ഒതുങ്ങരുത്, മുതിർന്നവർക്കും പങ്കുണ്ട്’; ഷഹബാസിൻ്റെ കൊലപാതകത്തിൽ കുടുംബം
Shahbaz Murder Case: ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിയിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ ഇതുവരെ ആറ് വിദ്യാർഥികളെയാണ് പൊലീസ് പിടികൂടിയത്.

കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി കുടുംബം. കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കുണ്ടെന്ന് ഷഹബാസിന്റെ പിതാവ് ആവർത്തിച്ച് പറഞ്ഞു. അന്വേഷണം കുട്ടികളിൽ മാത്രം ഒതുങ്ങരുതെന്നും അവരുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ഈ മാസം 27ന് മുഖ്യമന്ത്രിയെ കാണുമെന്നും കുടുംബം വ്യക്തമാക്കി.
ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും ഇതിന് പിന്നിൽ മുതിർന്നവരുടെ പങ്കുണ്ട് എന്നുമാണ് കുടുംബം പറയുന്നത്. കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കൾ ഉന്നത ബന്ധം ഉള്ളവരാണെന്നും ഇത് അന്വേഷണത്തെ സ്വാധീനിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.
താമരശ്ശേരിയിലെ പത്താം ക്ലാസുകാരൻ വിദ്യാർഥിയായ ഷഹബാസ് സഹപാഠികളുടെ മർദ്ദനത്തെ തുടർന്നാണ് കൊല്ലപ്പെട്ടത്. കേസിൽ ഇതുവരെ ആറ് വിദ്യാർഥികളെയാണ് പൊലീസ് പിടികൂടിയത്. ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിയിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. നെഞ്ചത്ത് ഉപയോഗിച്ചുള്ള അടിയിൽ തലയ്ക്കു പിന്നിലേറ്റ ക്ഷതമായിരുന്നു മരണ കാരണം.
ഷാബാ ഷെരീഫ് വധക്കേസ്; ശിക്ഷ വിധിച്ച് കോടതി, മുഖ്യപ്രതിക്ക് 11 വർഷവും 9 മാസവും തടവുശിക്ഷ
ഒറ്റമൂലി രഹസ്യം കൈക്കലാക്കാൻ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി നിലമ്പൂർ മുക്കട്ട സ്വദേശിയും വ്യവസായിയുമായ ഷൈബിൻ അഷറഫിന് 11വർഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചു. രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷം 9 മാസവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. തുഷാറാണ് മൂന്ന് പ്രതികൾക്കും ശിക്ഷ വിധിച്ചത്.
നപ്പൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ മൂന്ന് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ട്. മൃതദേഹമോ അവശിഷ്ടങ്ങളോ കണ്ടെത്താതെ വിചാരണ പൂർത്തിയാക്കിയ അപൂർവ്വം കേസുകളിൽ ഒന്നാണ് ഷാബ ഷെരീഫ് കൊലപാതകം. ഒന്നാം പ്രതിയുടെ കാറിൽ നിന്ന് ലഭിച്ച തലമുടിയുടെ ഡിഎൻഎ പരിശോധിച്ചാണ് കുറ്റം തെളിയിച്ചത്.