5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

K Vidhya Fake Certificate Case: ‘വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിനും പഠനത്തിനും തമ്മില്‍ ബന്ധമില്ല’; കെ വിദ്യയ്ക്ക് പഠനം തുടരാം

K Vidhya Fake Certificate Case Accuse Can Continue Her Studies: സർവകലാശാലക്ക് പുറത്ത് നടന്നൊരു സംഭവത്തിന്റെ പേരിൽ ഗവേഷണ പഠനം തടയേണ്ട ആവശ്യമില്ല. സംവരണ ചട്ടം പാലിക്കാതെയാണ് വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം ലഭിച്ചതെന്ന ആരോപണത്തിൽ കഴമ്പില്ല.

K Vidhya Fake Certificate Case: ‘വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിനും പഠനത്തിനും തമ്മില്‍ ബന്ധമില്ല’; കെ വിദ്യയ്ക്ക് പഠനം തുടരാം
(Image Courtesy: Twitter)
nandha-das
Nandha Das | Updated On: 22 Aug 2024 12:19 PM

മുൻ എസ്എഫ്ഐ നേതാവും വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയുമായ കെ വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാനുള്ള സാധ്യതകൾ തെളിയുന്നു. കാലടി സർവകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി നൽകിയ റിപ്പോർട്ട് പ്രകാരം വിദ്യയ്ക്ക് ഗവേഷണം തുടരാൻ തടസങ്ങളില്ല. എന്നാൽ, അടുത്ത അക്കാദമിക് കൗൺസിൽ യോഗത്തിലായിരിക്കും വിദ്യയ്ക്ക് ഗവേഷണം തുടരാൻ കഴിയുമോ എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം വരുക.

വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസിനും സംസ്കൃത സർവകലാശാലയിലെ പിഎച്ച്ഡി പഠനത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് സിൻഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തൽ. കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷനായ ഉപസമിതി നൽകിയ റിപ്പോർട്ടിൽ പറയുന്നത് “സർവകലാശാലക്ക് പുറത്ത് നടന്നൊരു സംഭവത്തിന്റെ പേരിൽ ഗവേഷണ പഠനം തടയേണ്ട ആവശ്യമില്ലെന്നാണ്”. കൂടാതെ, സംവരണ ചട്ടം പാലിക്കാതെയാണ് വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം ലഭിച്ചതെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സിൻഡിക്കേറ്റ് ഉപസമിതി. ഇതിനു പുറകെ, ഗവേഷണം തുടരാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യ സർവകലാശാലയ്ക്ക് അപേക്ഷ നൽകി. അടുത്ത അക്കാദമിക് കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കും.

ALSO READ: 119 പേർ കാണാമറയത്ത്; നോഡൽ ഓഫീസർ മടങ്ങിയിട്ട് ഒരാഴ്ച; അവസാനിക്കുകയാണോ വയനാട്ടിലെ തിരച്ചിൽ?

ഗസ്റ്റ് ലക്ച്ചറർ നിയമനത്തിന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലായിരുന്നു കെ വിദ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിനിയായിരുന്ന കാലത്താണ് വിദ്യയുടെ അറസ്റ്റ് നടന്നത്. അതോടെ, വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തെ സംബന്ധിച്ചും വിവാദങ്ങൾ ഉയർന്നു. അതിലെ പ്രധാന ആരോപണം സംവരണ ചട്ടം പാലിക്കാതെയാണ് വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നൽകിയത് എന്നായിരുന്നു. ഇതോടെയാണ്, കാലടി സംസ്കൃത സർവകലാശാല കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷനായ സമിതിയെ സംഭവം അന്വേഷിക്കാൻ നിയോഗിച്ചത്. അടുത്തിടെയാണ് വിദ്യയ്‌ക്കെതിരെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.