പൂരവുമായി ബന്ധപ്പെട്ട പരാതി ഗൗരവതരം; അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി

തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയപ്പോള്‍ ദേവസ്വം ഭാരവാഹികള്‍ വന്നുകണ്ടിരുന്നു. പൂരദിവസം അവിടെ എത്താന്‍ ക്ഷണിച്ചിരുന്നു. അന്ന് കോഴിക്കോട് പോകുന്നതിനാല്‍ വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. നല്ല രീതിയില്‍ സര്‍ക്കാര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തത്.

പൂരവുമായി ബന്ധപ്പെട്ട പരാതി ഗൗരവതരം; അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

Published: 

21 Apr 2024 11:49 AM

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ സംബന്ധിച്ച് ലഭിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ട് പരാതികള്‍ ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പരാതികള്‍ ഡിജിപിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പൂരം സംബന്ധിച്ച് നേരത്തെ ഒന്നരണ്ട് ഘട്ടങ്ങളില്‍ ഇടപെടാന്‍ തനിക്ക് സാധിച്ചിരുന്നു. അത് തെരഞ്ഞെടുപ്പ് സമയമായിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇതിലൊക്കെ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതിയുണ്ട്. അന്ന് ഇടപെട്ട് നല്ല ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു.

തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയപ്പോള്‍ ദേവസ്വം ഭാരവാഹികള്‍ വന്നുകണ്ടിരുന്നു. പൂരദിവസം അവിടെ എത്താന്‍ ക്ഷണിച്ചിരുന്നു. അന്ന് കോഴിക്കോട് പോകുന്നതിനാല്‍ വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. നല്ല രീതിയില്‍ സര്‍ക്കാര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തത്.

പൂരത്തിന് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ഗൗരവമായ പരാതി അതുമായ ബന്ധപ്പെട്ട് ഉന്നയിച്ചിട്ടുണ്ട്. അതിലൊന്ന് ദേവസ്വം ഉന്നയിച്ച പരാതിയാണ്. മാധ്യമപ്രവര്‍ത്തകരുടെ നേരെ ശരിയല്ലാത്ത നില സ്വീകരിച്ചു എന്നൊരു പരാതിയുമുണ്ട്. അത്തരം പരാതികളെ പറ്റി ഡിജിപിയോട് കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗൗരമായി തന്നെയാണ് വിഷയച്ചെ കാണുന്നത്. അന്വേഷണം നടക്കട്ടെ തുടര്‍ന്ന് എന്തോണോ വേണ്ടത് ആ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെടിക്കെട്ടിന് 40 പണിക്കാരെ മാത്രമേ ഉപയോഗിക്കാനാകൂവെന്ന നിര്‍ദേശം പ്രതിഷേധത്തിനിടയാക്കിയിരുന്നു. കമ്മിറ്റിക്കാരെ വെടിക്കെട്ട് നടക്കുന്നിടത്തേക്ക് കടത്തിവിടില്ലെന്നും പോലീസ് അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രതിഷേധ സൂചകമായി തിരുവമ്പാടിയുടെ നായ്ക്കനാല്‍, നടുവിലാല്‍ കാഴ്ചപ്പന്തലുകളുടെ ലൈറ്റ് അണച്ചു. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ റോഡ് അടച്ച് പോലീസ് ആളുകളെ തടഞ്ഞതും തര്‍ക്കത്തിനിടയാക്കിയിരുന്നു.

ഇത് സംബന്ധിച്ച് പോലീസ് കമ്മീഷണര്‍ അങ്കിത് അശോകും ദേശക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി.വെടിക്കെട്ടിന് പോലീസ് രാജെന്ന് തിരുവമ്പാടി വിഭാഗം ആരോപിച്ച് രാത്രിപൂരത്തിന്റെ പഞ്ചവാദ്യവും നിര്‍ത്തിവെച്ചു. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെയാണ് രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

തിരുവമ്പാടിയുടെ രാത്രി ചടങ്ങ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. തുടര്‍ന്ന്, പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു.

 

Related Stories
Train Accident: പുറത്തിറങ്ങിയിട്ട് തിരികെ കയറാൻ ശ്രമം; ഒറ്റപ്പാലത്ത് പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ കുടുങ്ങി യുവാവിന് ഗുരുതര പരിക്ക്
Kerala Weather Update : കാലാവസ്ഥ സീനാണ്; സംസ്ഥാനത്ത് താപനില ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
POCSO Case: വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ്
Crime News : കൊടുംക്രൂരതയ്ക്ക് തുടക്കമിട്ടത് സുബിന്‍; 18കാരിയുടെ വെളിപ്പെടുത്തലില്‍ ഇതുവരെ അറസ്റ്റിലായത് 20 പേര്‍; ഇനിയും കുടുങ്ങും
Pathanamthitta Crime: കായികതാരമായ പെൺകുട്ടിയെ പരിശീലകർ ഉൾപ്പെടെ പീഡിപ്പിച്ചു; ആദ്യം പീഡനത്തിന് ഇരയാക്കിയത് ആൺസുഹൃത്ത്; കേസിൽ 14 പേർ അറസ്റ്റിൽ
Neyyattinkara Gopan Swami: ‘സമാധിക്ക് സമയമായെന്ന് അച്ഛന്‍ പറഞ്ഞു; ഞങ്ങൾ ആ ആഗ്രഹം നിറവേറ്റി’; ഗോപൻ സ്വാമിക്ക് എന്ത് സംഭവിച്ചു?
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍