5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

September Holidays: ഓണം മുതൽ തുടങ്ങും… സെപ്റ്റംബറിലെ പ്രധാന അവധി ദിനങ്ങൾ അറിയാം

September holiday 2024: മറ്റ് അവധികൾ ഇട ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും വരുന്നതിനാൽ നീണ്ട അവധി എടുക്കാൻ കഴിയില്ല.

September Holidays: ഓണം മുതൽ തുടങ്ങും… സെപ്റ്റംബറിലെ പ്രധാന അവധി ദിനങ്ങൾ അറിയാം
aswathy-balachandran
Aswathy Balachandran | Published: 01 Sep 2024 14:31 PM

തിരുവനന്തപുരം: ഓണം ഉൾപ്പെടെയുള്ള അവധികൾ എത്തുന്ന മാസം. അതാണ് സെപ്റ്റംബറിന്റെ പ്രത്യേകത. ഓ​ഗസ്റ്റിനെ അപേക്ഷിച്ച് അവധികൾ കുറവാണെന്ന് തോന്നിയാലും ആവശ്യത്തിന് ഒഴിവു ദിനങ്ങൾ ഉള്ള മാസം തന്നെയാണ് ഇത്. ഈ വർഷം ഞായറാഴ്ചയാണ് ഓണം എന്നതിനാൽ ഒരു പ്രത്യേക അവധി നഷ്ടമായിട്ടുണ്ട്. ഒന്നാം ഓണവും രണ്ടാം ഓണവും ശനി .. ഞായർ ദിവസങ്ങളിലാണ്.

വിനായക ചതുർത്ഥി, നബി ദിനം, വിശ്വകർമ്മ ചതുർത്ഥി, ശ്രീനാരായണ ഗുരു സമാധി എന്നിങ്ങനെ വേറെയും അവധികൾ സെപ്റ്റംബറിൽ ഉണ്ട്. നീണ്ട വാരാന്ത്യങ്ങൾ സെപ്റ്റംബറിൽ ഒഴിവു ദിവസങ്ങൾ കുറേയുണ്ട്. എന്നാൽ നീണ്ട വാരാന്ത്യം ആഘോഷിക്കാൻ പറ്റിയത് ഓണത്തിന് മാത്രമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

മറ്റ് അവധികൾ ഇട ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും വരുന്നതിനാൽ നീണ്ട അവധി എടുക്കാൻ കഴിയില്ല. 2024-ൽ വിനായക ചതുർത്ഥി സെപ്റ്റംബർ 7 ന് ശനിയാഴ്ചയാണ് വന്നിരിക്കുന്നത്. ഗണപതിയുടെ പ്രതിമയും വഹിച്ചുകൊണ്ടുള്ള വലിയ ഘോഷയാത്രകളും പ്രാർത്ഥനാ ചടങ്ങുകളും കൂടിച്ചേരലുകളും ഈ ദിവസമുണ്ടാകും. ഇത്തവണ സെപ്റ്റംബർ 15 ഞായറാഴ്ചയാണ് തിരുവോണം.

ALSO READ – സംസ്ഥാനത്ത് മഴ കനക്കുന്നു; കൂടുതൽ ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദേശ

സെപ്റ്റംബർ 14- രണ്ടാം ശനിയാഴ്ച- ഒന്നാം ഓണം. 16 തിങ്കളാഴ്ച – മൂന്നാം ഓണവും നബി ദിനവും എത്തുന്നു. 17 ചൊവ്വാഴ്ചയാണ് നാലാം ഓണംവും വിശ്വകർമ്മ ദിനവും. ഇങ്ങനെ പോകുന്നു ഓണ അവധി ദിവസങ്ങൾ. നബിദിനവും വിശ്വകർമ്മ ദിനവും ഈ വർഷം ഓണാവധിക്കൊപ്പം ആഘോഷിച്ച് പോകാം എന്നതും മറ്റൊരു പ്രശ്നം. സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകിട്ട് മുതൽ ശരിക്കും അവധി തുടങ്ങുകയാണ് എന്നു ചുരുക്കി പറയാം.

ബെംഗളുരുവിൽ നിന്നും ചെന്നൈയിൽ നിന്നും ഒക്കെ ആളുകൾ വെള്ളിയാഴ്ച വൈകിട്ടോടെ നാട്ടിലേക്കുള്ള യാത്രകൾ തുടങ്ങും എന്നാണ് ട്രെയിൻ- ബസ് റിസർവ്വേഷൻ ചാർട്ട് പരിശോധിച്ചാൽ കാണാൻ കഴിയുന്നത്. ശനിയാഴ്ച രാവിലെ എത്തി, ഞായറാഴ്ച ഓണം ആഘോഷിച്ച് മടങ്ങുന്ന വിധത്തിലാണ് പലരുടെയും യാത്ര എന്നതും വ്യക്തം.