Brp Bhaskar: മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്കർ അന്തരിച്ചു
നിരവധി ദേശിയ പത്രങ്ങളിൽ പത്രാധിപരായി സേവനം അനുഷ്ടിച്ചിട്ടുണ്ട് അദ്ദേഹം
ചെന്നൈ: മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്കർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 1932 മാർച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനിച്ച അദ്ദേഹം ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദ ഹിന്ദു, ദ സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ്, ഡെക്കാൺ ഹെറാൾഡ്, എന്നീ ദേശിയ ദിനപത്രങ്ങളിലും യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (വാർത്താ ഏജൻസി)യിലും പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൻ്റെ വാർത്താ വിഭാഗത്തിൽ ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ കേസരി സ്വദേശാഭിമാനി പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്,
ഭാര്യ:രമ ബി.ഭാസ്കർ. മകൾ ബിന്ദു ഭാസ്കർ ബാലാജി. ‘ചരിത്രം നഷ്ടപ്പെട്ടവർ’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.