5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ

SDPI Nilambur Harthal : രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ . നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മ മരിച്ച സംഭവത്തിലാണ് എസ്ഡിപിഐ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
HartalImage Credit source: PTI
jenish-thomas
Jenish Thomas | Updated On: 15 Jan 2025 20:46 PM

മലപ്പുറം : നിലമ്പൂരൽ നാളെ ജനുവരി 16-ാം തീയതി ഹർത്താലിന് ആഹ്വാനം ചെയ്ത് എസ്ഡിപിഐ. നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വീട്ടമ്മ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് എസ്ഡിപിഐ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഇന്ന് ജനുവരി 15-ാം തീയതി രാവിലെ എടുക്കര മൂത്തേടത്താണ് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. മൂത്തേടം ഉച്ചക്കുളം നഗറിലെ സരോജനിനിയാണ് മരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കാട്ടാനയുടെ ആക്രണത്തിൽ കൊല്ലപ്പെടുന്ന രണ്ടമാത്തെയാളാണ് സരോജിനി.

കാട്ടനായുടെ ആക്രമണത്തിനുള്ള കാരണം അധികൃതകരുടെ അനാസ്ഥയാണെന്നും വന്യജീവികളിൽ നിന്നും മനുഷ്യന് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടാണ് എസ്ഡിപിഐയുടെ ഹർത്താൽ ആഹ്വാനം. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് നടത്തുന്ന ഹർത്താലിൽ ജനങ്ങളുടെ സഹകരണമുണ്ടാകണമെന്ന് എസ്ഡിപിഐ അറിയിച്ചു

Updating…