5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Scrub Typhus: നിപയല്ല; ചികിത്സയിലുള്ള പതിനാലുകാരന് സ്ഥിരീകരിച്ചത് ചെള്ളുപനി

14 Year Old Boy Diagnosed with Scrub Typhus: കഴിഞ്ഞ നാലുദിവസമായി കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Scrub Typhus: നിപയല്ല; ചികിത്സയിലുള്ള പതിനാലുകാരന് സ്ഥിരീകരിച്ചത് ചെള്ളുപനി
shiji-mk
Shiji M K | Published: 20 Jul 2024 14:02 PM

കോഴിക്കോട്: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്നയച്ച സ്രവ പരിശോധനയിലാണ് ചെള്ളുപനിയാണെന്ന് സ്ഥിരീകരിച്ചത്. കൊച്ചിയിലെ മെട്രോപോളിസ് ലാബില്‍ നിന്നാണ് പരിശോധന നടന്നത്. പരിശോധനാഫലം ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.

കുട്ടിയുടെ അമ്മാവന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. നിപരോഗബാധയാണോ എന്ന സംശയത്തില്‍ കുട്ടിയുടെ സ്രവം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. അതിന്റെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും.

കഴിഞ്ഞ നാലുദിവസമായി കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read: Nipah Virus Symptoms: നിപ രോഗബാധ ഉണ്ടാകുന്നതെങ്ങനെ? രോഗലക്ഷണങ്ങളും മുന്‍കരുതലുകളും എന്തെല്ലാം?

വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഉടന്‍ യോഗം ചേരും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നതിനായി മന്ത്രി മലപ്പുറത്തേക്ക് തിരിച്ചിട്ടുണ്ട്. കുട്ടിയുമായി ബന്ധമുള്ളവരുടെ സമ്പര്‍ക്കപട്ടിക തയാറാക്കി കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് നിപ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.

എന്താണ് ചെള്ളുപനി

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് ചെള്ളുപനി പടര്‍ത്തുന്നത്. എലി, അണ്ണാന്‍, മുയല്‍ എന്നിവയിലാണ് പ്രധാനമായും ഈ രോഗാണുക്കള്‍ കാണുന്നത്. എന്നാല്‍ മൃഗങ്ങളെ ചെള്ളുപനി ബാധിക്കില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് ഈ രോഗം മനുഷ്യരിലേക്കെത്തുന്നത്.

ലക്ഷണങ്ങള്‍

  1. ചെള്ള് കടിക്കുന്ന ഭാഗത്ത് കുഴിഞ്ഞ് നില്‍ക്കുന്ന വ്രണം രൂപപ്പെടും.
  2. പനി
  3. പേശിവേദന
  4. ചുമ
  5. വയറിന് അസ്വസ്ഥത
  6. കരളും മജ്ജയും വീര്‍ത്ത് വലുതാകും
  7. രോഗം ഗുരുതരമാകുമ്പോള്‍ മസ്തിഷ്‌ക ജ്വരവും ഉണ്ടാകും.

Also Read: viral news: സ്കൂളിൽ കയറി കോഴിമുട്ട കട്ടത് ഞാനാണ്… ഡയറിക്കുറിപ്പെഴുതിവെച്ച് മോഷണം നടത്തി ഒരു വെറൈററി കള്ളൻ

പ്രതിരോധം

  1. പുല്ലില്‍ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മുഴുവനായി മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം
  2. പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം ശുചീകരിക്കുക.
  3. എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
  4. മരങ്ങളും മറ്റ് സസ്യങ്ങളും തിങ്ങി നിറഞ്ഞ പ്രദേശങ്ങളില്‍ പോയി തിരിച്ചുവന്നതിന് ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം.
  5. വസ്ത്രങ്ങളും നന്നായി കഴുകണം.
  6. അലക്കിയ വസ്ത്രങ്ങള്‍ നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലങ്ങള്‍ ഒഴിവാക്കണം.