5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Idukki Teacher: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊണ്ട് ഛര്‍ദിമാലിന്യം നീക്കം ചെയ്യിപ്പിച്ച് അധ്യാപിക; പരാതി

Second Class Student Cleared Vomit Waste: ഒരുപാട് കുട്ടികള്‍ പഠിക്കുന്ന ക്ലാസില്‍ നിന്ന് തന്റെ മകനോട് മാത്രം ഇത് ചെയ്യാന്‍ പറഞ്ഞത് മാതാപിതാക്കളായ തങ്ങളില്‍ വിഷമമുണ്ടാക്കി. ആ സംഭവം കുട്ടിയിലുണ്ടാക്കിയ ഭയം സഹിക്കാന്‍ കഴിയുന്നതല്ലെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു.

Idukki Teacher: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊണ്ട് ഛര്‍ദിമാലിന്യം നീക്കം ചെയ്യിപ്പിച്ച് അധ്യാപിക; പരാതി
പോലീസ്‌ (Image Credits: TV9 Telegu)
shiji-mk
Shiji M K | Updated On: 26 Nov 2024 06:28 AM

ഇടുക്കി: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊണ്ട് അധ്യാപിക ഛര്‍ദി മാലിന്യം നീക്കം ചെയ്യിപ്പിച്ചതായി പരാതി. വിദ്യാര്‍ഥിയുടെ രക്ഷിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉടുമ്പന്‍ചോലയ്ക്കടുത്തുള്ള സ്ലീബാമലയിലെ എല്‍പി സ്‌കൂളിലാണ് സംഭവം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയിരിക്കുന്നത്. ഉടുമ്പന്‍ചോല പോലീസ് സ്‌റ്റേഷനിലാണ് ഇവര്‍ പരാതിപ്പെട്ടത്.

നവംബര്‍ 13നാണ് ഈ സംഭവം നടന്നതെന്ന് രണ്ടാം ക്ലാസുകാരന്റെ അമ്മയുടെ പരാതിയില്‍ പറയുന്നു. ക്ലാസിലെ മറ്റൊരു കുട്ടി പനിയും ശാരീരിക അസ്വസ്ഥതകളും കാരണം ക്ലാസില്‍ വെച്ച് ഛര്‍ദിച്ചു. തുടര്‍ന്ന് ഈ അധ്യാപിക കുട്ടികളോട് ഛര്‍ദിലില്‍ മണല്‍വാരിയിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് തന്റെ കുട്ടിയോട് മാത്രമായി അത് ചെയ്യാന്‍ അധ്യാപിക പറഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു.

അധ്യാപികയുടെ പ്രവൃത്തി കുട്ടിയില്‍ വിഷമമുണ്ടാക്കി. ഞാന്‍ ഇവിടെയിരുന്ന് എഴുതിക്കോളാമെന്ന് പറഞ്ഞ വിദ്യാര്‍ഥിയോട് അധ്യാപിക ദേഷ്യപ്പെടുകയും നിര്‍ബന്ധപൂര്‍വം ഛര്‍ദി കോരിയിടിപ്പിക്കുകയുമായിരുന്നുവെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു. സഹപാഠിയായ കുട്ടി തന്റെ മകനെ സഹായിക്കാന്‍ തുനിഞ്ഞപ്പോള്‍ അധ്യാപിക തടഞ്ഞുവെന്നും അമ്മ പറഞ്ഞു.

ഒരുപാട് കുട്ടികള്‍ പഠിക്കുന്ന ക്ലാസില്‍ നിന്ന് തന്റെ മകനോട് മാത്രം ഇത് ചെയ്യാന്‍ പറഞ്ഞത് മാതാപിതാക്കളായ തങ്ങളില്‍ വിഷമമുണ്ടാക്കി. ആ സംഭവം കുട്ടിയിലുണ്ടാക്കിയ ഭയം സഹിക്കാന്‍ കഴിയുന്നതല്ലെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു.

Also Read: Anganwadi: അങ്കണവാടിയില്‍ കുഞ്ഞ് വീണ കാര്യം അറിഞ്ഞത് മൂന്നുവയസുകാരന്‍ പറഞ്ഞ്; ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇങ്ങനെയൊരു സംഭവം നടന്ന വിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചിരുന്നില്ല. സഹപാഠിയില്‍ നിന്ന് ഈ വിവരമറിഞ്ഞ മാതാപിതാക്കള്‍ പ്രധാനാധ്യാപികയെ സമീപിച്ച് വിഷയം അവതരിപ്പിച്ചു. എന്നാല്‍ അവര്‍ അധ്യാപികയെ താക്കീത് നല്‍കുന്നതില്‍ മാത്രം നടപടിയൊതുക്കി. ഇതേതുടര്‍ന്നാണ് പരാതിയുമായി രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചത്.

സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രധാനാധ്യാപികയോട് വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചതായി ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ് ഷാജി പറഞ്ഞു.

ജനലിലില്‍ നിന്ന് കുട്ടി വീണ കാര്യം മറച്ചുവെച്ചു; അങ്കണവാടി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അങ്കണവാടിയില്‍ വീണതിനെ തുടര്‍ന്ന് മൂന്നുവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അധ്യാപികയ്ക്കും ഹെല്‍പ്പര്‍ക്കും സസ്പെന്‍ഷന്‍. അധ്യാപിക ശുഭലക്ഷ്മി, ഹെല്‍പ്പര്‍ ലത എന്നിവരെയാണ് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം മാറനല്ലൂര്‍ എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ വെച്ചാണ് കുട്ടിക്ക് പരിക്കേറ്റത്. മാറനല്ലൂര്‍ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.

വ്യാഴാഴ്ച വൈകുന്നേരം പതിവുപോലെ ഇരട്ടകളായ മക്കളെ മാറനല്ലൂരിലെ അങ്കണവാടിയില്‍ നിന്നും അച്ഛന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ വീട്ടിലെത്തിയ വൈഗയെ ക്ഷീണിതയായി കണ്ടെങ്കിലും രാവിലെ മുതല്‍ പനിയുള്ളതിനാല്‍ അതായിരിക്കാം കാരണമെന്നാണ് കുടുംബം കരുതിയത്. എന്നാല്‍ കുഞ്ഞ് നിര്‍ത്താതെ ഛര്‍ദിക്കാന്‍ തുടങ്ങിയതോടെയാണ് വൈഗയുടെ ഇരട്ട സഹോദരനോട് മാതാപിതാക്കള്‍ വിവരം അന്വേഷിക്കുന്നത്.

വൈഗ ഉച്ചയ്ക്ക് ജനലില്‍ നിന്ന് വീണതായി സഹോദരന്‍ മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ പരിശോധിച്ചപ്പോള്‍ തലയുടെ പുറകില്‍ മുഴച്ചിരിക്കുന്നത് കണ്ടു. ഉടന്‍ തന്നെ കുഞ്ഞിനെ കണ്ടലയിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്എടിയിലും പ്രവേശിപ്പിച്ചു. കുഞ്ഞിന് സ്പൈനല്‍ കോഡിന് ഗുരുതര പരിക്കേറ്റതായും തലയില്‍ ആന്തരിക രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

കസേരയില്‍ നിന്നും വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്ന് രക്ഷിതാക്കളോട് പറയാന്‍ മറന്നപോയെന്നാണ് അങ്കണവാടി ജീവനക്കാര്‍ പറഞ്ഞത്. വിഷയത്തില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. കുഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ നല്‍കാനോ അങ്കണവാടി ജീവനക്കാര്‍ തയാറായില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.