Mananthavady Student Assault: സ്കൂൾ വിദ്യാർഥിയെ മർദ്ദിച്ച് വിദ്യാർഥി സംഘം; അഞ്ച് പേർക്കെതിരെ കേസ്, സംഭവം മാനന്തവാടിയിൽ

School Student Assaulted by Gang of Students in Mananthavady: സംഭവത്തിൽ വിദ്യാർഥിയുടെ അച്ഛൻ ശിശുക്ഷേമ സമിതിക്ക് (സിഡബ്ല്യൂസി) പരാതി നൽകി. പരാതിയിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു.

Mananthavady Student Assault: സ്കൂൾ വിദ്യാർഥിയെ മർദ്ദിച്ച് വിദ്യാർഥി സംഘം; അഞ്ച് പേർക്കെതിരെ കേസ്, സംഭവം മാനന്തവാടിയിൽ

പ്രതീകാത്മക ചിത്രം

nandha-das
Updated On: 

05 Mar 2025 07:50 AM

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഒരു സംഘം വിദ്യാർഥികൾ ചേർന്ന് സ്‌കൂൾ വിദ്യാർഥിയെ മർദിച്ചു. വിദ്യാർഥിയെ ബലമായി പിടിച്ചുകൊണ്ട് പോയി കെട്ടിടത്തിന്റെ കോണിപ്പടിയിൽ വെച്ചായിരുന്നു മർദനം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിദ്യാർഥിയുടെ അച്ഛൻ ശിശുക്ഷേമ സമിതിക്ക് (സിഡബ്ല്യൂസി) പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. പനമരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെ ക്രൂരമർദനത്തിന് ഇരയായി ഷഹബാസ് എന്ന വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്നതിനെതിരെ ഇന്നും കനത്ത പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത. പ്രതികൾ പരീക്ഷ എഴുതുന്ന ജുവനൈൽ ഹോമിലേക്ക് പ്രതിപക്ഷ വിദ്യാർഥി, യുവജന സംഘടനകൾ മാർച്ച് നടത്തും.

ALSO READ: റോഡില്‍ വനിതാ സുഹൃത്തുക്കള്‍ തമ്മില്‍ തല്ലി; പിന്നാലെ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിൽ 60ഓളം കെ.എസ്.യു – എംഎസ്എഫ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാനമായ പ്രതിഷേധം ഇന്നും ഉണ്ടാകുമെന്നാണ് സംഘടനകൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. പരീക്ഷയെഴുതാൻ പ്രതികൾക്ക് അവകാശമില്ലെന്നും വിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള അനുമതി റദ്ദാക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം.

തിളക്കമുള്ള മുടിക്ക് ബദാം ഓയിൽ
ചക്ക കഴിച്ചിട്ട് ഈ തെറ്റ് ചെയുന്നവരാണോ നിങ്ങൾ?
വായ്‌നാറ്റം അകറ്റാൻ പുതിന കഴിക്കാം
ഈ ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കരുത്!