School Opening : ഇത്രയും ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ നാളെ തുറക്കില്ല; അവധി ഇങ്ങനെ
Kottayam, Kollam school reopening postponed: കൊല്ലം കോട്ടയം ജില്ലകളിലെ ചില സ്കൂളുകളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. അതിനാൽ ഇവിടെയാണ് അവധിയുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുകയാണ്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തനം ആരംഭിച്ചു. ഈ പശ്ചാത്തലത്തിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നാളെ സ്കൂൾ തുറക്കാനിരിക്കെയാണ് മഴ ശക്തമായത്. അതിനാൽ ഈ ജില്ലകളിലെ സ്കൂൾ തുറക്കൽ നാളെ ഉണ്ടാവില്ലെന്നും ജില്ലാ കളക്ടർമാർ അറിയിച്ചു.
കൊല്ലം കോട്ടയം ജില്ലകളിലെ ചില സ്കൂളുകളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. അതിനാൽ ഇവിടെയാണ് അവധിയുള്ളത്. കൊല്ലം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഗവ.യു പി എസ് കുമാരൻചിറ ശൂരനാട് സൗത്ത്, ഗവ. യു പി എസ് തെന്നല ശൂരനാട് നോർത്ത്, ഗവ. എൽ പി എസ് അഴകിയകാവ് കുന്നത്തൂർ, അമൃത യുപിഎസ് പാവുമ്പ കരുനാഗപ്പള്ളി, മീനാക്ഷി വിലാസം ഗവ . എൽ പി എസ്, പേരൂർ എന്നീ സ്കൂളുകൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വേളൂര്‍ സെന്റ് ജോണ്‍ എല്‍.പി.എസ്, പുളിനാക്കല്‍ സെന്റ് ജോണ്‍ യു.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് യു.പി.എസ് എന്നീ സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച അവധിയാണ്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. എറണാകുളം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് ഉള്ളത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർവരെ മഴ ലഭിക്കാനുള്ള സാധ്യതണ്ടെന്നാണ് മുന്നറിയിപ്പ്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരുന്നു. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.