5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

School Holiday: കളക്ടർ താലൂക്ക് അടിസ്ഥാനത്തിൽ അവധി പ്രഖ്യാപിക്കുന്നതാവും നല്ലത് : അധ്യാപകർ

Rain Leave In Kerala - സ്കൂളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനാധ്യാപകർക്ക് അവധി തീരുമാനിക്കാൻ വ്യവസ്ഥ അനുവദിക്കുന്നുണ്ട്. പക്ഷെ ഇത് മഴ വിഷയങ്ങളിൽ പ്രാവർത്തികമാക്കുന്നത് നന്നല്ല എന്നാണ് ഇവരുടെ വാദം.

School Holiday: കളക്ടർ താലൂക്ക് അടിസ്ഥാനത്തിൽ അവധി പ്രഖ്യാപിക്കുന്നതാവും നല്ലത് : അധ്യാപകർ
Kerala Rain School Holiday (Image Courtesy – Social Media)
Follow Us
aswathy-balachandran
Aswathy Balachandran | Published: 19 Jul 2024 15:55 PM

കോഴിക്കോട്: മഴ കനത്തതോടെ സ്കൂൾ അവധി പ്രഖ്യാപനങ്ങളും വന്നുതുടങ്ങി. ഇത് സംബന്ധിച്ച് അഭിപ്രായം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് അധ്യാപകർ. അവധി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് പ്രധാനാധ്യാപകർ വിദ്യാഭ്യാസ വകുപ്പ് ഓഫീസർമാരുമായി ആലോചിച്ച് തീരുമാനിക്കണമെന്ന ജില്ലാ കളക്ടറുടെ നിർദേശത്തിന്മേലാണ് അഭിപ്രായ ഭിന്നത ഉണ്ടായിട്ടുള്ളത്. ഒരുവിഭാഗം അധ്യാപകരാണ് ഭിന്നാഭിപ്രായവുമായി എത്തിയത്.

മഴക്കെടുതി പോലുള്ള ദുരന്ത സാഹചര്യങ്ങളിൽ കളക്ടർതന്നെ അവധി പ്രഖാപിക്കണം, അതാണ് നല്ലത് എന്നതാണ് ഇവരുടെ വാദം. സ്കൂളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനാധ്യാപകർക്ക് അവധി തീരുമാനിക്കാൻ വ്യവസ്ഥ അനുവദിക്കുന്നുണ്ട്. പക്ഷെ ഇത് മഴ വിഷയങ്ങളിൽ പ്രാവർത്തികമാക്കുന്നത് നന്നല്ല എന്നാണ് ഇവരുടെ വാദം.

ALSO READ – പ്ലസ്ടു കോഴ്സുകൾ പഴയ പ്രീഡി​ഗ്രി മാതൃകയിലേക്കോ? പഠനഭാരം കുറയ്ക്കാൻ പുതിയ ശുപാർശ

ചില പ്രദേശങ്ങളിൽ മാത്രം മഴക്കെടുതി ഉണ്ടാവുന്ന സമയത്ത് ജില്ല മുഴുവൻ അവധി പ്രഖ്യാപിക്കുന്നത് ആ ജില്ലയിലുള്ള വിദ്യാദ്യാസ സ്ഥാപനങ്ങളേയും ബാധിക്കും. പ്രശ്നമില്ലാത്ത പ്രദേശത്തെ സ്കൂളുകളും അധ്യയനം ഇത്തരത്തിൽ തടസ്സപ്പെടും. കളക്ടറുടെ നിർദേശം ഈ പ്രശ്നത്തിന് പരിഹാരമാകും. എല്ലാ സ്കൂളുകളിലേയും പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ കളക്ടർ താലൂക്ക് അടിസ്ഥാനത്തിൽ അവധി പ്രഖ്യാപിക്കുന്നതാവും നല്ലതെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി.

ഒരു സ്കൂളിന് മാത്രം അവധി പ്രഖ്യപിച്ചാൽ അത് പൊതു അവധിയായി കാണക്കാക്കാനാവില്ല. അതുകൊണ്ടു തന്നെ പകരം അധ്യയനദിനം കണ്ടെത്തേണ്ടി വരും. ഇത് മറ്റൊരു പ്രതിസന്ധിയിലേക്ക് നയിക്കും. അതിനാൽ ദുരിതബാധിത പ്രദേശങ്ങളിൽ കളക്ടർ താലൂക്ക് അടിസ്ഥാനത്തിൽ അവധി പ്രഖ്യാപിക്കണമെന്നാണ് ഒരു കൂട്ടം അധ്യാപകരുടെ അഭിപ്രായവും ആവശ്യവും.

Latest News