School Bus Accident: കോഴിക്കോട് സ്കൂൾ ബസ് മറിഞ്ഞ് അപകടം; ഒൻപത് വിദ്യാർത്ഥികളടക്കം 10 പേർക്ക് പരിക്ക്

School Bus Accident In Kozhikode:അപകടത്തിൽ ഒൻപത് വിദ്യാർത്ഥികളടക്കം പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

School Bus Accident: കോഴിക്കോട് സ്കൂൾ ബസ് മറിഞ്ഞ് അപകടം; ഒൻപത് വിദ്യാർത്ഥികളടക്കം 10 പേർക്ക് പരിക്ക്

അപകടത്തിലായ സ്കൂൾ ബസ്

sarika-kp
Updated On: 

04 Mar 2025 18:30 PM

കോഴിക്കോട്: ഓമശ്ശേരി പുത്തൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒൻപത് വിദ്യാർത്ഥികളടക്കം പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാനിപുരം എ യു പി സ്കൂളിന്റെ ബസാണ് മറിഞ്ഞത്.

സ്കൂൾ വിട്ട ശേഷം വിദ്യാർത്ഥികളെ തിരിച്ച് വീട്ടിലെത്തിക്കുന്നതിനിടെയിലാണ് അപകടം. ഒൻപത് വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രെെവർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Also Read:‘ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കളായാലും നീയൊക്കെ അനുഭവിക്കാതെ പോകില്ല’; ഷഹബാസിന്റെ മരണത്തിൽ മഞ്ജു പത്രോസ്

അതേസമയം കണ്ണൂരിൽ മുള്ളൻപന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കണ്ണൂര്‍ കൂത്തുപറമ്പ് കണ്ടേരി സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തിൽ നിന്ന് പന്ത്രണ്ട് മുള്ളുകള്‍ തറച്ചുകയറിയെന്നാണ് വിവരം.ഇത് പിന്നീട് നീക്കംചെയ്തു.

Related Stories
Palayam Imam Eid Message: ‘വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിര്, ലഹരി വിരുദ്ധ പ്രചാരണത്തിന് വിശ്വാസികൾ മുന്നിൽ നിൽക്കണം’; പാളയം ഇമാം
Bevco Holidays 2025: ചെറിയ പെരുന്നാൾ, ഡ്രൈ ഡേ ബെവ്കോയിൽ പോകുന്നവർ അറിയേണ്ട കാര്യം
ASHA Workers Protest: സമരത്തില്‍ നിന്ന് പിന്നോട്ടില്ല; അന്‍പതാം നാള്‍ മുടി മുറിച്ച് പ്രതിഷേധം
Rajeev Chandrasekhar: വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസി നിലപാട് സ്വാഗതാര്‍ഹം; കേരളത്തിലെ എല്ലാ എംപിമാരും പിന്തുണയ്ക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍
Varkala Accident: ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
Eid Ul Fitr 2025: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം…
രാത്രിയിൽ വെള്ളരിക്ക കഴിക്കരുത്! കാരണം...
കുട്ടികളുടെ മുമ്പിൽവെച്ച് ഇക്കാര്യങ്ങൾ അരുത്!
സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രം കാണാം; ഫേസ്ബുക്കിൽ പുതിയ ഫീച്ചർ
കുടലിൻറെ ആരോഗ്യത്തിനായി ഇവ കഴിക്കാം