School Bus Accident: കോഴിക്കോട് സ്കൂൾ ബസ് മറിഞ്ഞ് അപകടം; ഒൻപത് വിദ്യാർത്ഥികളടക്കം 10 പേർക്ക് പരിക്ക്
School Bus Accident In Kozhikode:അപകടത്തിൽ ഒൻപത് വിദ്യാർത്ഥികളടക്കം പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: ഓമശ്ശേരി പുത്തൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒൻപത് വിദ്യാർത്ഥികളടക്കം പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാനിപുരം എ യു പി സ്കൂളിന്റെ ബസാണ് മറിഞ്ഞത്.
സ്കൂൾ വിട്ട ശേഷം വിദ്യാർത്ഥികളെ തിരിച്ച് വീട്ടിലെത്തിക്കുന്നതിനിടെയിലാണ് അപകടം. ഒൻപത് വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രെെവർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
അതേസമയം കണ്ണൂരിൽ മുള്ളൻപന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കണ്ണൂര്‍ കൂത്തുപറമ്പ് കണ്ടേരി സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തിൽ നിന്ന് പന്ത്രണ്ട് മുള്ളുകള്‍ തറച്ചുകയറിയെന്നാണ് വിവരം.ഇത് പിന്നീട് നീക്കംചെയ്തു.