5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sarada Muraleedharan: തലപ്പത്ത് വീണ്ടും സ്ത്രീ സാന്നിധ്യം; ശാരദ മുരളീധരന്‍ കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും

Chief Secretary of Kerala: ഓഗസ്റ്റ് 31നാണ് വേണു തല്‍സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അപേക്ഷ പ്രകാരം ടെര്‍മിനല്‍ ലീവ് സറണ്ടര്‍ അനുവദിച്ച് ഈ മാസം തന്നെ ഉത്തരവിറിങ്ങിയിരുന്നു. പരമാവധി 300 ദിവസമാണ് ടെര്‍മിനല്‍ സറണ്ടര്‍ ആയി ലഭിക്കുന്നത്.

Sarada Muraleedharan: തലപ്പത്ത് വീണ്ടും സ്ത്രീ സാന്നിധ്യം; ശാരദ മുരളീധരന്‍ കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും
Sarada Muraleedharan (Social Media Image)
shiji-mk
Shiji M K | Updated On: 21 Aug 2024 17:14 PM

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരനെ തിരഞ്ഞെടുത്തു.  ചീഫ് സ്‌ക്രട്ടറി ഡോ. വേണു വിയുടെ ഭാര്യയാണ്. ഓഗസ്റ്റ് 31നാണ് വേണു തല്‍സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അപേക്ഷ പ്രകാരം ടെര്‍മിനല്‍ ലീവ് സറണ്ടര്‍ അനുവദിച്ച് ഈ മാസം തന്നെ ഉത്തരവിറിങ്ങിയിരുന്നു. പരമാവധി 300 ദിവസമാണ് ടെര്‍മിനല്‍ സറണ്ടര്‍ ആയി ലഭിക്കുന്നത്.

Also Read: Onam 2024: ഓണത്തിന് മദ്യമില്ല; കേരളത്തിൽ ഒരാഴ്ച മദ്യ നിരോധനം?

2025 ഏപ്രില്‍ മാസം വരെയാണ് ശാരദ മുരളീധരന് കാലാവധിയുണ്ടായിരിക്കുക. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ തയാറാകാതിരുന്നതോടെയാണ് ഡോ വേണുവിനെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. 2027 ജനുവരി വരെ മനോജ് ജോഷിക്ക് കാലാവധിയുള്ളത്. എന്നാല്‍ സീനിയറായ മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വേണുവിന് പിന്നാലെ ശാരദ മുരധരന്‍ ചീഫ് സെക്രട്ടറിയാകുന്നത്.

ശാരദ മുരളീധരന് പദവി കൈമാറിക്കൊണ്ടാവും ഡോ വേണു വിരമിക്കുന്നത്.. വേണുവിനൊപ്പം എഎഎസിലെത്തിയതാണ് ശാരദ. തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ശാരദ മുരളീധരനെ ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പിലേക്ക് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മാറ്റിനിയമിച്ചത്. ആസൂത്രണ ബോര്‍ഡ് സെക്രട്ടറി, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്റ് മോണിറ്ററിങ് വകുപ്പ്, തദ്ദേശവകുപ്പിലെ മാലിന്യ നിര്‍മാര്‍ജന പദ്ധതികളുടെ അധിക ചുമതലയും ഇവര്‍ക്കുണ്ടായിരുന്നു.

Also Read: Loan App: വീണ്ടും ജീവനെടുക്കുന്ന ഓൺലൈൻ ലോൺ ആപ്പ്; എറണാകുളത്ത് യുവതി ജീവനൊടുക്കി

കൂടാതെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നാലാമത് സ്ത്രീ കൂടിയാണ് ശാരദ. നീല ഗംഗാധരന്‍, ലിസി ജേക്കബ്, പദ്മ രാമചന്ദ്രന്‍, നളിനി നെറ്റോ എന്നിവരാണ് ചീഫ് സെക്രട്ടറി പദം അലംങ്കരിച്ച മറ്റ് സ്ത്രീകള്‍.