5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sandeep Varier: ഇവരെ കണ്ട് പഠിക്കണം, അന്ന് അത്ഭുതത്തോടെ നോക്കിയിരുന്ന സ്ഥലം; സന്ദീപ് വാര്യർ

Sandeep Varier Vsit Panakkad: അവരുടേതായ വലിയൊരു പ്രയത്‌നമുണ്ട്. കേരളത്തിനും രാജ്യത്തിനും മാതൃകയായിട്ടുള്ള മലപ്പുറത്തിന്റെ മാനവിക സൗഹാർദ്ദത്തിന് അടിത്തറ പാകിയത് പാണക്കാട് കുടുംബമാണെന്നും. രാഷ്ട്രീയത്തിനപ്പുറം അത് എല്ലാവരും അംഗീകരിച്ച ഒന്നാണതെന്നും പാണക്കാട് എത്തിയ സന്ദീപ് വാര്യർ വ്യക്തമാക്കി.

Sandeep Varier: ഇവരെ കണ്ട് പഠിക്കണം, അന്ന് അത്ഭുതത്തോടെ നോക്കിയിരുന്ന സ്ഥലം; സന്ദീപ് വാര്യർ
സന്ദീപ് വാര്യർ (Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 17 Nov 2024 11:51 AM

മലപ്പുറം: ബിജെപിയുമായി ഇടഞ്ഞ് കോൺ​ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യർ മലപ്പുറത്തെ പാണക്കാട് കുടുംബത്തെ സന്ദർശിച്ചു. മലപ്പുറത്തിന്റെ സന്ദേശം മതനിരപേക്ഷതയുടെയും മാനവ സൗഹൃദത്തിന്റേതുമാണെന്ന് സന്ദർശനശേഷം സന്ദീപ് വാര്യർ പറഞ്ഞു. അത് മലപ്പുറത്തിന് കിട്ടാനുള്ള പ്രധാനപ്പെട്ട കാരണം കുടപ്പനയ്ക്കൽ തറവാടും പാണക്കാട് കുടുംബവുമാണെന്നും സന്ദീപ് പറഞ്ഞു.

അവരുടേതായ വലിയൊരു പ്രയത്‌നമുണ്ട്. കേരളത്തിനും രാജ്യത്തിനും മാതൃകയായിട്ടുള്ള മലപ്പുറത്തിന്റെ മാനവിക സൗഹാർദ്ദത്തിന് അടിത്തറ പാകിയത് പാണക്കാട് കുടുംബമാണെന്നും. രാഷ്ട്രീയത്തിനപ്പുറം അത് എല്ലാവരും അംഗീകരിച്ച ഒന്നാണതെന്നും പാണക്കാട് എത്തിയ സന്ദീപ് വാര്യർ വ്യക്തമാക്കി.

ഇതെന്റെ ആദ്യത്തെ വരവാണ്. എപ്പോൾവേണമെങ്കിലും ഇവിടെ കടന്നുവരാൻ എനിക്ക് സ്വാതന്ത്ര്യം കിട്ടിയെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാര്യ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഭാര്യയെ കൊണ്ടുവിടാനായി പോയ സമയത്ത് അവിടെവെച്ച് എന്നെ കണ്ട് തിരിച്ചറിഞ്ഞ് കൂടെ കൂട്ടിയ അനുഭവം കുഞ്ഞാലിക്കുട്ടി സാഹിബുമായുണ്ടെന്നും സന്ദീപ് പറഞ്ഞു.

ആ സ്ഥലത്ത് ഒരു പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. എന്നെയും കൂട്ടിയാണ് അദ്ദേഹം ഉദ്ഘാടന ചടങ്ങിലേക്ക് അവിടെ നിന്ന് പോയത്. എങ്ങനെയാണ് ഇദ്ദേഹത്തേപോലെയുള്ള നേതാവ് ഇങ്ങനെ പ്രവർത്തിക്കുന്നതെന്ന് ഞാൻ അത്ഭുതത്തോടെ കണ്ടുനിന്ന് പോയിട്ടുണ്ട്. പഴയ പാർട്ടിയിലെ നേതാക്കളൊക്കെ ഇവരെ കണ്ട് പഠിക്കണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു, സന്ദീപ് കൂട്ടിച്ചേർത്തു.

ഇന്നലെയാണ് ബിജെപി നേതാവായ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നത്. കെപിസിസി വാർത്താസമ്മേളനത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. കെപിസിസി വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് സുധാകരൻ, പ്രതിപക്ഷനേതാവ് മറ്റ് കോൺ​ഗ്രസ് അം​ഗങ്ങൾ എന്നിവർ പങ്കെടുത്തിരുന്നു. നേരത്തെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചർച്ച നടത്തിയത് വലിയ ചർച്ചയായിരുനന്നു.

ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിലെന്നും. അവിടെ അഭിപ്രായം പറയാൻ സ്വാതന്ത്രമില്ല. ഉപാധികളില്ലാതെ സ്നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിൽ വിലക്ക് നേരിട്ടയാളാണ് താൻ. വ്യക്തി ബന്ധങ്ങളിൽ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു വർഷം ചാനൽ ചർച്ചകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയെന്നും സന്ദീപ് കോൺ​ഗ്രസിൽ ചേർന്നതിന് പിന്നാലെ പറഞ്ഞു.