Sandeep Warrier : ഇനി ‘കോൺഗ്രസ് പ്രവർത്തകൻ’; ഫേസ്ബുക്ക് പേജ് തിരുത്തി സന്ദീപ് വാര്യർ

Sandeep Varier Congress Party Worker : തൻ്റെ ഫേസ്ബുക്ക് പേജിലൂടെ കോൺഗ്രസ് പ്രവേശനം പരസ്യമാക്കി സന്ദീപ് വാര്യർ. ബിജെപി കമ്മറ്റി അംഗം എന്നത് തിരുത്തി കോൺഗ്രസ് പ്രവർത്തകൻ എന്നാണ് സന്ദീപ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

Sandeep Warrier : ഇനി കോൺഗ്രസ് പ്രവർത്തകൻ; ഫേസ്ബുക്ക് പേജ് തിരുത്തി സന്ദീപ് വാര്യർ

സന്ദീപ് വാര്യർ (Sandeep G Varier Facebook)

Published: 

16 Nov 2024 14:08 PM

ബിജെപി വിട്ട് കോൺഗ്രസിലെത്തിയെന്ന് വെളിപ്പെടുത്തി സന്ദീപ് വാര്യർ. തൻ്റെ ഫേസ്ബുക്ക് പേജിൽ ബിജെപി പ്രവർത്തകനെന്ന് കുറിച്ചാണ് സന്ദീപ് വാര്യർ വ്യക്തിപരമായി ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ ബിജെപി കമ്മറ്റി അംഗം എന്നത് തിരുത്തിയാണ് ഇപ്പോൾ കോൺഗ്രസ് പ്രവർത്തകനെന്ന് കുറിച്ചിരിക്കുന്നത്. സന്ദീപ് കോൺഗ്രസിലെത്തിയെന്ന് വാർത്താസമ്മേളനത്തിൽ കെപിസിസി അറിയിച്ചിരുന്നു.

കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേർന്നാണ് സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയെന്ന പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയ നേതാക്കൾ ചേർന്ന് സന്ദീപിനെ കോൺ​ഗ്രസിലേക്ക് സ്വാഗതം ചെയ്തു. സ്നേഹത്തിൻ്റെ രാഷ്ട്രീയത്തിലേക്കാണ് സന്ദീപ് വന്നത് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read : Sandeep Warrier: മിന്നൽ നീക്കം…; സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

വേദിയിൽ വച്ച് ബിജെപിയെയും കേരള ബിജെപി നേതാക്കളെയും സന്ദീപ് വാര്യർ രൂക്ഷമായി വിമർശിച്ചു. താൻ കോൺഗ്രസിൻ്റെ ഷാൾ അണിഞ്ഞ് ഇവിടെ ഇരിക്കുന്നതിന് കാരണം കെ സുരേന്ദ്രനാണ്. സിപിഐഎം – ബിജെപി ബന്ധം എതിർത്തതാണ് താൻ ചെയ്ത കുറ്റം. വെറുപ്പ് ഉത്പാദിപ്പിക്കുന്നിടത്തുനിന്ന് സ്നേഹവും കരുതലും ആഗ്രഹിച്ചത് താൻ ചെയ്ത തെറ്റാണ്. വെറുപ്പിൻ്റെ രാഷ്ട്രീയം വിട്ടതിൻ്റെ ആഹ്ലാദത്തിലാണ് താൻ. ബിജെപിയും താൻ ചവിട്ടിമെതിക്കപ്പെട്ടു. സ്നേഹത്തിൻ്റെ കടയിലാണ് ഇപ്പോൾ മെമ്പർഷിപ്പ് എടുത്തത് എന്നും അദ്ദേഹം പ്രതികരിച്ചു.

ബിജെപിയിൽ ഏകാധിപത്യമാണെന്നും സന്ദീപ് വിമർശിച്ചു. അഭിപ്രായസ്വാതന്ത്ര്യമില്ല. ഉപാധികളില്ലാതെ സ്നേഹിക്കണമെന്ന് പറഞ്ഞതിനാൽ തനിക്ക് വിലക്ക് നേരിട്ടു. വ്യക്തിബന്ധങ്ങളിൽ മതം തിരഞ്ഞില്ല. സംഘടനയ്ക്കായി അശ്രാന്തം പണിയെടുത്തെങ്കിലും ഒരു ഫേസ്ബുക്ക് പോസ്റ്റിൻ്റെ പേരിൽ ചാനൽ ചർച്ചകളിൽ നിന്ന് ഒരു വർഷം വിലക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി ബലിദാനികളെ ബിജെപി മുതലെടുത്തു. പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഇതിനിടെ കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ സന്ദീപിനെ വിമർശിച്ചു. അപ്രസക്തനായ ആൾ അപ്രസക്തമായ പാർട്ടിയിലേക്ക് പോകുന്നു എന്നായിരുന്നു ജാവദേക്കർ പറഞ്ഞത്. സന്ദീപ് ബലിദാനികളെ വഞ്ചിച്ചു എന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനും പ്രതികരിച്ചു. സന്ദീപിനും സതീശനും ആശംസകൾ നേരുന്നു എന്നും സുരേന്ദ്രൻ പറഞ്ഞു.

സൂപ്പറാണ് സപ്പോട്ട! ക്ഷീണവും അലസതയും മാറിനിൽക്കും
ഇവ കഴുകിയിട്ട് ഫ്രിഡ്ജിൽ വയ്ക്കരുത്! സീൻ മാറും
ചാണക്യനീതി: ഈ കാര്യങ്ങളിൽ നാണിക്കാത്തവർ ജീവിത വിജയം കൈവരിക്കും
വീട്ടിലെ മണിപ്ലാന്റ് വളരുന്നത് ഇങ്ങനെയല്ലെങ്കില്‍ ദോഷം വരും