Sandeep Varier : അവഗണനയെന്ന് സ്ഥിരം പരാതി; നിരന്തര കലഹത്തിനൊടുവിൽ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ

Sandeep Varier Joins Congress : ആരാണ് സന്ദീപ് വാര്യർ? ബിജെപിയ്ക്കൊപ്പം ഏറെക്കാലമായി കാണുന്ന സന്ദീപ് വാര്യർ എന്തുകൊണ്ടാണ് പാർട്ടിവിടുന്നത്? ഉപരിപ്ലവമായ വാർത്തകൾക്കപ്പുറം സന്ദീപ് ബിജെപി വിട്ട് കോൺഗ്രസിനൊപ്പം ചേർന്നതിൽ പല കാരണങ്ങളുമുണ്ട്.

Sandeep Varier : അവഗണനയെന്ന് സ്ഥിരം പരാതി; നിരന്തര കലഹത്തിനൊടുവിൽ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ

സന്ദീപ് വാര്യർ (Image Courtesy - Social Media)

Published: 

16 Nov 2024 15:08 PM

ചാനൽ ചർച്ചകളിലൂടെയാണ് സന്ദീപ് വാര്യർ എന്ന ബിജെപി യുവനേതാവ് പൊതുവിടത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. വിവിധ ചാനലുകളിൽ ബിജെപിക്കായി ശബ്ദമുയർത്തിയ സന്ദീപ് പാർട്ടിയുമായി നേരത്തെ തന്നെ അഭിപ്രായവ്യത്യാസങ്ങളിലായിരുന്നു. എന്നാൽ, അതിന് ഇത്രയും കാലം തുടർന്നുപോന്ന ആദർശത്തെപ്പോലും വഴിയിലുപേക്ഷിക്കാൻ തക്കവണ്ണം ശക്തിയുണ്ടെന്ന് പൊതുജനം തിരിച്ചറിഞ്ഞത് സന്ദീപ് വാര്യർ സിപിഎമ്മിലേക്കെന്ന വാർത്തകളെത്തുടർന്നാണ്. പിന്നാലെ, കേൾക്കുന്ന വാർത്തകൾ തെറ്റാണെന്ന മൂടിപ്പറച്ചിലിനൊപ്പം തനിക്ക് പാർട്ടിയുമായി പ്രശ്നങ്ങളുണ്ടെന്ന് സന്ദീപ് വ്യക്തമായി പറഞ്ഞു. പിന്നാലെയാണ് സന്ദീപ് കോൺഗ്രസിലെത്തിയെന്ന് പാർട്ടി തന്നെ അറിയിക്കുന്നത്. പിന്നാലെ സന്ദീപ് തൻ്റെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

Also Read : Sandeep Warrier : ഇനി ‘കോൺഗ്രസ് പ്രവർത്തകൻ’; ഫേസ്ബുക്ക് പേജ് തിരുത്തി സന്ദീപ് വാര്യർ

1986ൽ പാലക്കാടാണ് സന്ദീപ് വാര്യർ ജനിക്കുന്നത്. ഗോവിന്ദ വാര്യർ ആണ് സന്ദീപിൻ്റെ പിതാവ്. എസ്എസ്എൽസി പാസായതിന് ശേഷം കംപ്യൂട്ടൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗിൽ ഡിപ്ലോമയെടുത്തു. ഇതിനിടയിലാണ് ബിജെപി പ്രവർത്തകനാവുന്നത്. പ്രാദേശിക തലങ്ങളിൽ പ്രവർത്തിച്ച് സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെയാണ് ചാനൽ ചർച്ചകളിൽ പങ്കെടുത്തുതുടങ്ങിയത്. ഏറെ വൈകാതെ സംസ്ഥാന തലത്തിൽ നേതൃസ്ഥാനത്തേക്കെത്തി. ഈ സമയം മുതലേ പാർട്ടിയും സന്ദീപുമായി അഭിപ്രായവ്യത്യാസങ്ങൾ ആരംഭിച്ചു.

പരസ്യമായ അഭിപ്രായപ്രകടനങ്ങളുണ്ടായില്ലെങ്കിലും കെ സുരേന്ദ്രൻ അധ്യക്ഷനായ സംസ്ഥാന നേതൃത്വവുമായി സന്ദീപ് പലപ്പോഴും അഭിപ്രായവ്യത്യാസങ്ങളിലായിരുന്നു. പിന്നാലെ ബിജെപി വക്താവായിരുന്ന സന്ദീപ് വാര്യറെ സ്ഥാനത്തുനിന്ന് നീക്കി. 2022ലായിരുന്നു ഇത്. വക്താവെന്ന നിലയിൽ സന്ദീപ് വാര്യരുടെ പ്രവർത്തനം പോര എന്നായിരുന്നു അന്ന് കെ സുരേന്ദ്രൻ്റെ വെളിപ്പെടുത്തൽ. വ്യക്തമായി എന്താണ് കാരണമെന്ന് സുരേന്ദ്രൻ പറഞ്ഞില്ലെങ്കിലും അഴിമതിയും പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ പങ്കെടുത്തതുമാണ് കാരണങ്ങളായത് എന്ന് പാർട്ടിക്കുള്ളിൽ സംസാരമുണ്ടായിരുന്നു. ഇതിനിടെ സന്ദീപിനെ ചാനൽ ചർച്ചയിൽ നിന്ന് വിലക്കി. ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു കാരണം. ഇക്കാരണങ്ങളൊക്കെ സന്ദീപിന് പാർട്ടിയോട് അകലാനുള്ള കാരണമായി.

ഇതിനൊക്കെപ്പുറമെ തിരഞ്ഞെടുപ്പിൽ തന്നെ പാർട്ടി മനപൂർവം തഴയുകയാണെന്ന് സന്ദീപ് പലതവണ രഹസ്യമായും പരസ്യമായും ആരോപിച്ചിരുന്നു. പരോക്ഷമായ ഫേസ്ബുക്ക് പോസ്റ്റുകളും പ്രസ്താവനകളുമൊക്കെ സന്ദീപിൽ നിന്ന് പുറത്തുവന്നു. തൻ്റെ ആശങ്കകൾ പാർട്ടി പരിഗണിക്കുന്നില്ല എന്നും സന്ദീപ് ആരോപിച്ചു. സംസ്ഥാനേതൃത്വം ഇതിനോടൊന്നും പരിഗണിച്ചില്ല. ഇതിനൊക്കെ ഒടുവിലാണ് സന്ദീപ് പാർട്ടി വിടാൻ തീരുമാനിക്കുന്നത്.

Also Read : Sandeep Warrier: മിന്നൽ നീക്കം…; സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

സന്ദീപ് സിപിഎമ്മിലേക്കെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ ബിജെപിയോ സന്ദീപോ അതിൽ പ്രതികരിച്ചില്ല. പ്രചരിക്കുന്ന വാർത്തകൾ പലതും വാസ്തവ വിരുദ്ധവും അർദ്ധസത്യങ്ങളുമാണ് എന്ന് ഒഴുക്കൻ മട്ടിൽ എവിടെയും തൊടാതെയാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. അതിൽ സിപിഎമ്മിലേക്കില്ലെന്നോ പാർട്ടി വിടില്ലെന്നോ കൃത്യമായ നിലപാടുകൾ പറഞ്ഞിരുന്നില്ല. സീറ്റ് കിട്ടാത്തിന് പിണങ്ങിപ്പോയെന്ന വാർത്തകൾ ശരിയല്ലെന്നും ബിജെപി പ്രവർത്തകനാണെന്നും മാത്രമാണ് അദ്ദേഹം തുറന്നെഴുതിയത്. എന്നാൽ, പാർട്ടിയോടുള്ള തൻ്റെ വിയോജിപ്പുകൾ കൃത്യമായി സന്ദീപ് കുറിച്ചു. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെയായിരുന്നു കൂടുതൽ വിമർശനങ്ങൾ. പാർട്ടിയെയും സന്ദീപ് വിമർശിച്ചു. ഇതിൽ പാർട്ടിയോ നേതാക്കളോ ഒന്നും പ്രതികരിച്ചില്ല. ഇതിന് പിന്നാലെയാണ് സന്ദീപ് കോൺഗ്രസിലേക്കെന്നുറപ്പിച്ച് പ്രഖ്യാപനം പുറത്തുവരുന്നത്.

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു