5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sandeep Varier: സന്ദീപ് വാര്യര്‍ ഇനി കെപിസിസി മാധ്യമ വക്താവ്; കൂടുതല്‍ പദവികള്‍ക്ക് സാധ്യത

Sandeep Varier Appointed As Congress Spokesperson: കെപിസിസി പുനസംഘടനയില്‍ സന്ദീപ് വാര്യര്‍ക്ക് കൂടുതല്‍ സ്ഥാനം നല്‍കാനാണ് സാധ്യത. ആദ്യഘട്ടമെന്ന നിലയിലാണ് പാര്‍ട്ടി വക്താവാക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി എന്നീ പദവിയിലേക്ക് സന്ദീപിനെ തിരഞ്ഞെടുക്കാനാണ് നീക്കം.

Sandeep Varier: സന്ദീപ് വാര്യര്‍ ഇനി കെപിസിസി മാധ്യമ വക്താവ്; കൂടുതല്‍ പദവികള്‍ക്ക് സാധ്യത
സന്ദീപ് വാര്യർ Image Credit source: Facebook
shiji-mk
Shiji M K | Updated On: 27 Jan 2025 15:17 PM

തിരുവനന്തപുരം: ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. പാര്‍ട്ടി വക്താക്കളുടെ പട്ടികയില്‍ സന്ദീപിനെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടുത്തി. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഇനി സന്ദീപ് വാര്യരും ഉണ്ടാകും. ഇക്കാര്യം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എം ലിജു ആണ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.

കെപിസിസി പുനസംഘടനയില്‍ സന്ദീപ് വാര്യര്‍ക്ക് കൂടുതല്‍ സ്ഥാനം നല്‍കാനാണ് സാധ്യത. ആദ്യഘട്ടമെന്ന നിലയിലാണ് പാര്‍ട്ടി വക്താവാക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി എന്നീ പദവിയിലേക്ക് സന്ദീപിനെ തിരഞ്ഞെടുക്കാനാണ് നീക്കം.

അതേസമയം, സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസ് പുതിയ പദവി നല്‍കിയതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന് കാക്കത്തൊള്ളായിരം വക്താക്കള്‍ ഉണ്ടെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

അതിനിടെ പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലുണ്ടായ വിവാദങ്ങളില്‍ കെ സുരേന്ദ്രന്‍ നിലപാട് കടുപ്പിച്ചു. എ കെ ആന്റണി 32ാം വയസില്‍ മുഖ്യമന്ത്രി ആയപ്പോള്‍ 35 വയസുകാരനായ വ്യക്തിക്ക് ജില്ലാ പ്രസിഡന്റാകുന്നതാണോ വിഷയമെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

ബിജെപിക്ക് ലോവര്‍ ഏജ് ലിമിറ്റില്ല. കേരളത്തില്‍ ബിജെപിയുടെ 34 മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ച് കഴിഞ്ഞു. 27 പേരുടെ നാമനിര്‍ദേശം പൂര്‍ത്തിയാക്കി. ഇവരില്‍ നാലുപേര്‍ വനിതകളാണ്. കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറം ദീപാ പുഴയ്ക്കല്‍, തൃശൂര്‍ നോര്‍ത്ത് നിവേദിതം സുബ്രഹ്‌മണ്യന്‍, കൊല്ലം രാജി സുബ്രഹ്‌മണ്യന്‍ എന്നിവരാണ് അധ്യക്ഷന്മാരാകുന്നത്. സ്ത്രീശാക്തീകരണം ബിജെപിയുടെ മുകള്‍ തട്ടില്‍ പ്രസംഗിക്കാന്‍ ഉള്ളതല്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Nenmara Double Murder : നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ

അധ്യക്ഷന്മാരാകുന്നതില്‍ മൂന്നുപേര്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്ത് നിന്നുള്ളവരാണ്. പട്ടികജാതി സമുദായത്തില്‍ നിന്നുള്ള രണ്ടുപേര്‍ അധ്യക്ഷന്മാരാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ വിമത വിഷയത്തില്‍ സമവായം വേണ്ടെന്ന് നേരത്തെ നേതൃത്വം പറഞ്ഞിരുന്നു. ദേശീയ നേതൃത്വവുമായി ആലോചിച്ചാണ് അധ്യക്ഷന്മാരെ തീരുമാനിച്ചത്. അതിനെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും സുരേന്ദ്രന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നില്‍ക്കുന്ന കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെടുന്നതായും റിപ്പോര്‍ട്ടുണ്ട്.