Home Birth: ആശുപത്രിയില്‍ പ്രസവിക്കണമെന്ന് നിയമമുണ്ടോ? അവിടെ എന്തെല്ലാം അക്രമം നടക്കുന്നു: സമസ്ത നേതാവ്‌

Malappuram Asma Death: എവിടെ പ്രസവിക്കണമെന്നത് അവരവരുടെ സൗകര്യമാണ്. ആശുപത്രിയില്‍ പ്രസവിക്കണമെന്ന് നിയമമുണ്ടോ. ആരെങ്കിലും ആരെയെങ്കിലും ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് ചെയ്യേണ്ടത്.

Home Birth: ആശുപത്രിയില്‍ പ്രസവിക്കണമെന്ന് നിയമമുണ്ടോ? അവിടെ എന്തെല്ലാം അക്രമം നടക്കുന്നു: സമസ്ത നേതാവ്‌

സ്വാലിഹ് തുറാബ് തങ്ങള്‍

shiji-mk
Updated On: 

15 Apr 2025 07:52 AM

കോഴിക്കോട്: വീട്ടില്‍ വെച്ച് പ്രസവിക്കുന്നതില്‍ എന്താണ് തെറ്റെന്ന് സമസ്ത എപി വിഭാഗം നേതാവ് സ്വാലിഹ് തുറാബ് തങ്ങള്‍. ആശുപത്രിയില്‍ വെച്ച് തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോയെന്നും ആശുപത്രിയില്‍ വെച്ച് നടക്കുന്ന പ്രസവങ്ങളില്‍ അപകടം നടക്കുന്നില്ലേ എന്നും തങ്ങള്‍ ചോദിച്ചു. കോഴിക്കോട് പെരുമണ്ണയില്‍ വെച്ച് നടന്ന പരിപാടിക്കിടെ ആയിരുന്നു തങ്ങള്‍ ഇക്കാര്യം പറഞ്ഞത്.

എവിടെ പ്രസവിക്കണമെന്നത് അവരവരുടെ സൗകര്യമാണ്. ആശുപത്രിയില്‍ പ്രസവിക്കണമെന്ന് നിയമമുണ്ടോ. ആരെങ്കിലും ആരെയെങ്കിലും ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് ചെയ്യേണ്ടത്. വീട്ടില്‍ പ്രസവിക്കുന്നവരെയും അവരുടെ പ്രസവം എടുക്കുന്നവരെയും കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും തുറാബ് തങ്ങള്‍ പറഞ്ഞു.

ആശുപത്രിയില്‍ വെച്ച് എന്തെല്ലാം അക്രമങ്ങളാണ് നടക്കുന്നത്. കൊല്ലാനുള്ള ലൈസന്‍സ് ആണതെന്നാണ് ചിലര്‍ പറയുന്നത്. അവിടെയൊന്നും തെറ്റ് ചെയ്താല്‍ ആരും ചോദിക്കില്ല. എന്തും ആവാമെന്ന സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:Malappuram Home Birth: ആശുപത്രിയില്‍ പോകാന്‍ ഭര്‍ത്താവിന് താത്പര്യമില്ല; മലപ്പുറത്ത് വീട്ടില്‍ വെച്ച് പ്രസവിച്ച യുവതി മരിച്ചു 

മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ചതിന് പിന്നാലെ യുവതി മരണപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സ്വാലിഹ് തുറാബ് തങ്ങളുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. വൈദ്യസഹായം ലഭിക്കാതെ വന്നതാണ് യുവതിയുടെ മരണത്തിനിടയാക്കിയത്.

പെരുമ്പാവൂര്‍ സ്വദേശി അസ്മയാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. സംഭവത്തില്‍ അസ്മയുടെ ഭര്‍ത്താവ് സിറാജുദീനെ പോലീസ് അറസ്റ്റ് ചെയ്തു.

Related Stories
Munnar Road Traffic: ഗതാഗതക്കുരുക്കിൽ കുടുങ്ങി ആംബുലൻസ്; സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു
Nanthancode Murder Case: കേരളത്തെ നടുക്കിയ ‘സാത്താൻ ആരാധന’; നന്തൻകോട് കൂട്ടക്കൊലയിൽ വിധി ഇന്ന്
Thrissur Pooram 2025: കുട്ടികളുടെ കൈയില്‍ റിസ്റ്റ് ബാന്‍ഡ്, മിനി കണ്‍ട്രോള്‍ റൂമുകള്‍; തൃശൂര്‍ പൂരത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍
Shajan Skariah: ‘ഗുണ്ടകളെ പോലെ പൊലീസെത്തി, ക്രൈം എന്താണെന്ന് പോലും പറഞ്ഞില്ല’; ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം
Kattakkada Stabbing: കല്യാണ മണ്ഡപത്തിനടുത്ത് വച്ച് മദ്യപിച്ചതില്‍ തർക്കം; യുവാവിന് കഴുത്തിൽ കുത്തേറ്റു
Thrissur Pooram 2025: ഇന്ന് തൃശൂർ പൂരം; കുടമാറ്റം വൈകിട്ട് 5.30ന്, വെടിക്കെട്ട് നാളെ പുലർച്ചെ മൂന്നിന്
തിളക്കമാർന്ന മുഖത്തിന് നെയ്യ് ചേർത്ത വെള്ളം ശീലമാക്കൂ!
സ്‌ട്രെസിനെ പമ്പ കടത്താന്‍ '4-7-8 ബ്രീത്തിങ് ടെക്‌നിക്ക്'
ജീവിതം നശിക്കും! ഈ ശീലങ്ങൾ ഇപ്പോ തന്നെ മാറ്റിക്കോ...
രാത്രിയിൽ പാൽ കുടിക്കുന്നത് നല്ല ശീലമാണോ?