PV Anvar – Saji Manjakadambil: ഇനി യാത്ര പിവി അൻവറിനൊപ്പം; സജി മഞ്ഞക്കടമ്പിലിൻ്റെ പാർട്ടി എൻഡിഎ വിട്ട് തൃണമൂൽ കോൺഗ്രസിൽ

Saji Manjakadambil Joins Trinamool Congress: സജി മഞ്ഞക്കടമ്പിലും അനുയായികളും എൻഡിഎ വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. സജി മഞ്ഞക്കടമ്പിലിൻ്റെ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസ് കേരള ഘടകം കോ ഓർഡിനേറ്റർ പിവി അൻവറുമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.

PV Anvar - Saji Manjakadambil: ഇനി യാത്ര പിവി അൻവറിനൊപ്പം; സജി മഞ്ഞക്കടമ്പിലിൻ്റെ പാർട്ടി എൻഡിഎ വിട്ട് തൃണമൂൽ കോൺഗ്രസിൽ

സജി മഞ്ഞക്കടമ്പിൽ, പിവി അൻവർ

abdul-basith
Published: 

27 Feb 2025 07:25 AM

സജി മഞ്ഞക്കടമ്പിലിൻ്റെ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. സജി മഞ്ഞക്കടമ്പിലിൻ്റെ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ് കേരള ഘടകം കോ ഓർഡിനേറ്റർ പിവി അൻവറിനൊപ്പം ചേർന്നത്. ഇക്കാര്യം പിവി അൻവറുമായി കോട്ടയം പ്രസ് ക്ലബിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സജി മഞ്ഞക്കടമ്പിൽ പ്രഖ്യാപിച്ചു.

നിലയിൽ തൃണമൂലുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. ദേശീയ നേതാക്കൾ ഉൾപ്പെടുന്ന വിപുലമായ ലയനസമ്മേളനം ഏപ്രിൽ മാസത്തിൽ കോട്ടയത്ത് വച്ച് നടത്തും. എൻഡിഎയിൽ നിന്നുള്ള അവഗണന കാരണമാണ് മുന്നണി വിട്ടത്. ഘടക കക്ഷിയെന്ന നിലയിലുള്ള സംരക്ഷണം എൻഡിഎ മുന്നണിയിൽ നിന്ന് ലഭിച്ചില്ല. കഴിഞ്ഞ ഒരു വർഷമായി മുന്നണി യോഗത്തിൽ പങ്കെടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. റബ്ബർ മേഖലയിലെ പ്രതിസന്ധി, വന്യജീവി ആക്രമണം തുടങ്ങിയ വിവിധ വിഷയങ്ങൾ കേന്ദ്രസർക്കാരിന് മുന്നിലെത്തിക്കാൻ എൻഡിഎ നേതൃത്വത്തിന് കഴിയുന്നില്ല. ഇതൊക്കെ എൻഡിഎ വിടാനുള്ള കാരണമായെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

ഭൂമി തട്ടിപ്പ്, പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആലുവയിൽ പാട്ടാവകാശം മാത്രമുള്ള 11 ഏക്കർ ഭൂമി അനധികൃതമായി കൈക്കലാക്കിയെന്ന പരാതിയിലാണ് ഇക്കഴിഞ്ഞ ജനുവരിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രൻ നൽകിയ പരാതിയിൽന്മേലാണ് അന്വേഷണം.

Also Read: PV Anvar: ആലുവയിൽ പാട്ടാവകാശം മാത്രമുള്ള 11 ഏക്കർ ഭൂമി കൈവശപ്പെടുത്തി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

പരാതി ലഭിച്ചതിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തു. ആഭ്യന്തര അഡീഷണൽ സെക്രട്ടറി വിജിലൻസ് സെക്രട്ടറിയ്ക്കാണ് നിർദ്ദേശം നൽകിയത്. ഇത് പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു. വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ട് പരാതിയുടെ അന്വേഷണം ഏറ്റെടുത്തു.

ജനുവരി 13നാണ് അൻവർ എംഎൽഎ സ്ഥാനം രാജിവച്ചത്. പിന്നീട് ഡിഎംകെ എന്ന പേരിൽ സ്വന്തം പാർട്ടി തുടങ്ങിയ അദ്ദേഹം പശ്ചിമ ബംഗാളിലെത്തി മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി തൃണമൂൽ കോൺഗ്രസിൽ ലയിക്കുകയായിരുന്നു.

 

Related Stories
POCSO Act Case: 10-ാം ക്ലാസുകാരിക്ക് വയറുവേദന, ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോൾ ​ഗർഭിണി; 55കാരൻ അറസ്റ്റിൽ
CMRL-Exalogic Case: സിഎംആർഎൽ-എക്സലോജിക് മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ പ്രതി; വിചാരണ ചെയ്യാൻ അനുമതി
Rajeev Chandrasekhar : എനിക്കൊരു ന്യൂസ് ചാനൽ ഉണ്ടെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കൽ: അതങ്ങനെയല്ല- രാജീവ് ചന്ദ്രശേഖർ
Kerala Lottery Result Today: ഒന്നും രണ്ടുമല്ല, 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇതാ
Munambam Waqf Issue: മുനമ്പം വിഷയം അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്; ബിജെപി കൂടെയുണ്ടെന്ന് രാജീവ്‌
Actress Attack Case: ‘ഉപദ്രവിക്കരുത്, എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു; ദിലീപിന്‍റേത് കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യം’; പള്‍സര്‍ സുനി
പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പൈങ്കിളി മുതൽ ടെസ്റ്റ് വരെ; അടുത്ത ആഴ്ചയിലെ ഒടിടി റിലീസുകൾ
വൻപയർ ചില്ലറക്കാരനല്ല; ഗുണങ്ങളേറെ
യൂറോപ്പിൽ സൗജന്യമായി പഠിക്കണോ?; ഇതാ ചില യൂണിവേഴ്സിറ്റികൾ