PV Anvar – Saji Manjakadambil: ഇനി യാത്ര പിവി അൻവറിനൊപ്പം; സജി മഞ്ഞക്കടമ്പിലിൻ്റെ പാർട്ടി എൻഡിഎ വിട്ട് തൃണമൂൽ കോൺഗ്രസിൽ
Saji Manjakadambil Joins Trinamool Congress: സജി മഞ്ഞക്കടമ്പിലും അനുയായികളും എൻഡിഎ വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. സജി മഞ്ഞക്കടമ്പിലിൻ്റെ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസ് കേരള ഘടകം കോ ഓർഡിനേറ്റർ പിവി അൻവറുമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.

സജി മഞ്ഞക്കടമ്പിലിൻ്റെ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. സജി മഞ്ഞക്കടമ്പിലിൻ്റെ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ് കേരള ഘടകം കോ ഓർഡിനേറ്റർ പിവി അൻവറിനൊപ്പം ചേർന്നത്. ഇക്കാര്യം പിവി അൻവറുമായി കോട്ടയം പ്രസ് ക്ലബിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സജി മഞ്ഞക്കടമ്പിൽ പ്രഖ്യാപിച്ചു.
നിലയിൽ തൃണമൂലുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. ദേശീയ നേതാക്കൾ ഉൾപ്പെടുന്ന വിപുലമായ ലയനസമ്മേളനം ഏപ്രിൽ മാസത്തിൽ കോട്ടയത്ത് വച്ച് നടത്തും. എൻഡിഎയിൽ നിന്നുള്ള അവഗണന കാരണമാണ് മുന്നണി വിട്ടത്. ഘടക കക്ഷിയെന്ന നിലയിലുള്ള സംരക്ഷണം എൻഡിഎ മുന്നണിയിൽ നിന്ന് ലഭിച്ചില്ല. കഴിഞ്ഞ ഒരു വർഷമായി മുന്നണി യോഗത്തിൽ പങ്കെടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. റബ്ബർ മേഖലയിലെ പ്രതിസന്ധി, വന്യജീവി ആക്രമണം തുടങ്ങിയ വിവിധ വിഷയങ്ങൾ കേന്ദ്രസർക്കാരിന് മുന്നിലെത്തിക്കാൻ എൻഡിഎ നേതൃത്വത്തിന് കഴിയുന്നില്ല. ഇതൊക്കെ എൻഡിഎ വിടാനുള്ള കാരണമായെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
ഭൂമി തട്ടിപ്പ്, പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആലുവയിൽ പാട്ടാവകാശം മാത്രമുള്ള 11 ഏക്കർ ഭൂമി അനധികൃതമായി കൈക്കലാക്കിയെന്ന പരാതിയിലാണ് ഇക്കഴിഞ്ഞ ജനുവരിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രൻ നൽകിയ പരാതിയിൽന്മേലാണ് അന്വേഷണം.




പരാതി ലഭിച്ചതിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തു. ആഭ്യന്തര അഡീഷണൽ സെക്രട്ടറി വിജിലൻസ് സെക്രട്ടറിയ്ക്കാണ് നിർദ്ദേശം നൽകിയത്. ഇത് പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു. വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ട് പരാതിയുടെ അന്വേഷണം ഏറ്റെടുത്തു.
ജനുവരി 13നാണ് അൻവർ എംഎൽഎ സ്ഥാനം രാജിവച്ചത്. പിന്നീട് ഡിഎംകെ എന്ന പേരിൽ സ്വന്തം പാർട്ടി തുടങ്ങിയ അദ്ദേഹം പശ്ചിമ ബംഗാളിലെത്തി മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി തൃണമൂൽ കോൺഗ്രസിൽ ലയിക്കുകയായിരുന്നു.