5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Police Photoshoot: ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; പോലീസുകാർക്കെതിരെ നടപടി, കണ്ണൂരിൽ കഠിന പരിശീലനം

Sabarimala Police Controversial Photoshoot: തിരുവനന്തപുരം എസ്എപി ക്യാമ്പിൽ നിന്നുള്ള 23 പോലീസുകാരെയാണ് കണ്ണൂർ കെപി നാലിലേക്ക് നല്ല നടപ്പ് പരിശീലനത്തിനയക്കുന്നത്. ഇവർക്ക് തീവ്ര പരിശീലനം നല്കണം എന്നാണ് എഡിജിപി നൽകിയ നിർദേശം.

Sabarimala Police Photoshoot: ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; പോലീസുകാർക്കെതിരെ നടപടി, കണ്ണൂരിൽ കഠിന പരിശീലനം
പതിനെട്ടാം പടിയിൽ വെച്ച് പോലീസുകാർ ഫോട്ടോ എടുക്കുന്നു (Image Credits: Social Media)
nandha-das
Nandha Das | Updated On: 27 Nov 2024 16:46 PM

പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിൽ നിന്നുള്ള വിവാദ ഫോട്ടോഷൂട്ടിൽ പോലീസുകാർക്കെതിരെ നടപടി. അച്ചടക്ക ലംഘനം നടത്തിയ 23 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കണ്ണൂർ കെഎപി-നാല് ക്യാമ്പിലേക്ക് നല്ല നടപ്പ് പരിശീലനത്തിന് അയക്കാനാണ് തീരുമാനമായത്. സംഭവത്തിൽ പോലീസ് നാളെ വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ച ആണെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജുവിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് ശുപാർശ ചെയ്തത്.

തിരുവനന്തപുരം എസ്എപി ക്യാമ്പിൽ നിന്നുള്ള 23 പോലീസുകാരെയാണ് കണ്ണൂർ കെപി നാലിലേക്ക് നല്ല നടപ്പ് പരിശീലനത്തിനയക്കുന്നത്. ഇവർക്ക് തീവ്ര പരിശീലനം നല്കണം എന്നാണ് എഡിജിപി നൽകിയ നിർദേശം. പരിശീലനത്തിന്റെ കാലാവധി ഇതുവരെ നിശ്ചയിച്ചിട്ടില്ല. നല്ല നടപ്പ് പരിശീലന കാലത്ത് അവധി ഉൾപ്പടെയുള്ള കാര്യങ്ങൾ പരിമിതിപ്പെടുത്തും.

പോലീസുകാരുടെ വീഴ്ചക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടി. പതിനെട്ടാം പടിയിൽ വെച്ചുള്ള ഇത്തരം പ്രവർത്തികൾ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.

ALSO READ: മഴ പ്രതീക്ഷിക്കണോ?; ശബരിമലയിലെ കാലവസ്ഥ ഇങ്ങനെ

സംഭവത്തിൽ കോടതി വിശദമായ റിപ്പോർട്ട് ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസ് നാളെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. നവംബർ 23-നാണ് ആദ്യ ബാച്ച് ഡ്യൂട്ടി പൂർത്തിയാക്കി ഇറങ്ങുന്നതിന് മുമ്പായി പോലീസുകാർ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ പുറത്ത് വന്നതോട് കൂടി സമൂഹ മാധ്യമങ്ങളിലും മറ്റും സംഭവം വലിയ വിവാദമായി.

പന്തളം കൊട്ടാരവും, വിവിധ സംഘടനകളും ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദിയും, ക്ഷേത്ര സംരക്ഷണ സമിതിയും മുന്നോട്ട് വന്നു. ആദ്യ ദിവസം മികച്ച സേവനത്തിന് പ്രശംസ ലഭിച്ച അതേ പോലീസുകാരാണ് അടുത്ത ദിവസം തന്നെ ഇത്രയും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്.