Sabarimala Virtual Q Booking: ശബരിമല ദർശനം; വെർച്വൽ ക്യൂ ബുക്കിങ് എളുപ്പത്തിൽ ചെയ്യുന്നത് ഇങ്ങനെ…

Sabarimala Online Virtual Q Darshan Booking: ആധാർ കാർഡും  രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒറ്റത്തവണ പാസ്‌വേഡും (OTP) ഉപയോഗിച്ച് ശബരിമലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

Sabarimala Virtual Q Booking: ശബരിമല ദർശനം; വെർച്വൽ ക്യൂ ബുക്കിങ് എളുപ്പത്തിൽ ചെയ്യുന്നത് ഇങ്ങനെ...
Updated On: 

16 Oct 2024 19:46 PM

പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്കായുള്ള സ്പോട്ട് ബുക്കിങ് വിവാദത്തിലായതോടെ വെർച്വൽക്യൂ ബുക്ക് ചെയ്യുന്നത് എങ്ങനെ എന്ന് പരിശോധിക്കുകയാണ് എല്ലാവരും. നിലവിൽ പ്രതിദിനം 80,000 പേർക്കാണ് ദർശനത്തിനുള്ള അനുമതി. മകരവിളക്ക് കാലത്ത് ഇതിൽ മാറ്റമുണ്ടാകും. ശബരിമല ക്ഷേത്രം തുറക്കൽ , ദർശനം ക്യൂ ടിക്കറ്റുകൾ , സന്നിധാനത്തെ താമസം തുടങ്ങി എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. ഒക്ടോബർ, നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ തീർത്ഥാടകർക്ക് sabarimalaonline.org വഴി ഓൺലൈനായി ബുക്ക് ചെയ്യാം .

വെർച്വൽ ക്യു ഓൺലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതെങ്ങനെ?

 

  • ആദ്യം നിങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ sabarimalaonline.org -ലേക്ക് പോവുക
  • വെബ്സൈറ്റിൽ മൊബൈൽ നമ്പർ / ഇമെയിൽ ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക
  • ശേഷം ശബരിമല ദർശനത്തിനുള്ള ദിവസവും സമയവും തിരഞ്ഞെടുക്കാവുന്നതാണ്.
  • തിരഞ്ഞെടുത്ത സ്ലോട്ട് ഉപയോഗിച്ച് ബുക്കിംഗ് പൂർത്തിയാക്കിയാൽ ബുക്കിംഗ് confirmation ഇമെയിൽ, SMS മുഖാന്തിരം ലഭിക്കും
  • വെർച്വൽ-ക്യൂ ബുക്കിംഗ് പാസ്സ് അപ്പോൾ തന്നെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനും സാധിക്കും.
  • ഈ പാസ് പ്രിന്റൗട്ട് എടുക്കുകയോ മൊബൈലിൽ പിഡിഎഫ് രൂപത്തിൽ സൂക്ഷിക്കുകയോ ചെയ്യാം.
  • ദർശനത്തിനെത്തുന്ന സമയം പമ്പയിലെയും സത്രത്തിലെയും വെരിഫിക്കേഷൻ കൗണ്ടറിൽ ഗവ. അംഗീകൃത ഐഡി കാർഡിനൊപ്പം പാസ്സ് കൂടി പരിശോധനക്കായി നൽകിയ ശേഷം മലകയറാം.

ALSO READ – ശബരിമലയിൽ സ്പോട്ട് ബുക്കിം​ഗ് തുടരും; നിയമസഭയിൽ നിലപാടറിയിച്ച് മുഖ്യമന്ത്രി

ഓർമ്മിക്കേണ്ടത്…

ദർശനത്തിനായുള്ള ബുക്കിംഗ് ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് നടത്തുകയെന്ന് ഓർക്കുക, ഓരോ ടിക്കറ്റിനും 48 മണിക്കൂർ സാധ്യത ഉണ്ടായിരിക്കും. ഓരോ ദിവസവും പരിമിതമായ എണ്ണം ആളുകൾക്ക് മാത്രമേ ദർശനം അനുവദിക്കൂ, അതിനാൽ നിങ്ങളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് ഉചിതം.  ഉദ്ദേശിക്കുന്ന സമയത്തിന് 24 മണിക്കൂര്‍ മുൻപ് വരെ ഓണ്‍ലൈന്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

ഒരു ലോഗിന്‍ ഐഡിയില്‍ നിന്ന് പരമാവധി 10 പേര്‍ക്കുള്ള ദര്‍ശനമാണ് ബുക്ക് ചെയ്യാൻ കഴിയുക. ഒരു ദിവസത്തേക്ക് പരമാവധി 5 പേരുടെ ദര്‍ശനവും ബുക്ക് ചെയ്യാനാകും. ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി എന്നിവയാണ് അംഗീകൃത ഐഡി കാർഡുകളായി ബുക്കിങ്ങിന് ഉപയോ​ഗിക്കേണ്ടത്.

Related Stories
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ