Sabarimala Airport: 3.4 ലക്ഷം മരങ്ങൾ വെട്ടും, 352 കുടുംബങ്ങളെ മാറ്റി പാർപ്പിക്കണം; ശബരിമല വിമാനത്താവളം വരാൻ

Sabarimala Green Field Airport Project: 347 കുടുംബങ്ങളുടെ ഉപജീവനമാർഗത്തെയും വിമാനത്താവള നിർമ്മാണ പദ്ധതി നേരിട്ട് ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 238 കുടുംബങ്ങൾക്ക് താമസവും ഉപജീവനമാർഗവും നഷ്ടപ്പെടും

Sabarimala Airport: 3.4 ലക്ഷം മരങ്ങൾ വെട്ടും, 352 കുടുംബങ്ങളെ മാറ്റി പാർപ്പിക്കണം; ശബരിമല വിമാനത്താവളം വരാൻ

Sabaraimala Airport

Published: 

03 Jan 2025 12:25 PM

പത്തനംതിട്ട / കോട്ടയം: ഏറെ നാളായി നൂലാമാലകളിൽ കുടുങ്ങിക്കിടക്കുന്ന ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിൻ്റെ സാമൂഹികാഘാത പഠന റിപ്പോർട്ട് പുറത്ത്. വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി 3.4 ലക്ഷം മരങ്ങൾ മുറിക്കണമെന്നും 352 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടതുണ്ടെന്നും കോട്ടയം ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. മുറിക്കേണ്ട മരങ്ങളിൽ 3.3 ലക്ഷം റബ്ബർ, 2492 തേക്ക്, 2247 കാട്ടു പ്ലാവ്, 1131 പ്ലാവ്, 828 മഹാഗണി, 184 മാവ് എന്നിവയുണ്ട്. ഇതിന് പുറമെ അമ്പലങ്ങളും പള്ളികളും അടക്കം മാറ്റണം. സെൻ്റ് തോമസ് എക്യുമെനിക്കൽ ചർച്ച്, ഹിദായുത്തുൽ ഇസ്ലാം ജുമാ മസ്ജിദ്, ശ്രീ അമ്മൻ കോവിൽ, ശ്രീ പൂവൻപാലമല ക്ഷേത്രം, സെൻ്റ് ഗ്രിഗോറിയോസ് ചർച്ച്, സെൻ്റ് ജോസഫ് ചർച്ച് കരിത്തോട്, പഞ്ചതീർഥ പരാശക്തി ദേവസ്ഥാനം എന്നിവയും മാറ്റണം. പ്രദേശത്തുള്ള ഒരു സ്കൂകളും 5 വ്യാപാര സ്ഥാപനങ്ങളും മാറ്റേണ്ടി വരും.

347 കുടുംബങ്ങളെയും ബാധിക്കും

347 കുടുംബങ്ങളുടെ ഉപജീവനമാർഗത്തെയും വിമാനത്താവള നിർമ്മാണ പദ്ധതി നേരിട്ട് ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 238 കുടുംബങ്ങൾക്ക് താമസവും ഉപജീവനമാർഗവും നഷ്ടപ്പെടും. ഇവിടെ കണ്ടെത്തിയിട്ടുള്ള തദ്ദേശിയ പശു ഇനമായ ചെറുവള്ളി പശുവിനെയും ഇവിടെ നിന്നും മാറ്റേണ്ടി വരും. അത് പശുവിൻ്റെ പാരിസ്ഥിതിക വ്യവസ്ഥയെ ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഇത് പ്രദേശ വാസികളുടെ വരുമാന മാർഗം കൂടിയാണ്.

ALSO READ: Sabarimala: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു; സ്പെഷ്യൽ ഫെസിലിറ്റേഷൻ കാർഡ് നിർത്തലാക്കി ദേവസ്വം ബോർഡ്

മണിമല, എരുമേലി സൗത്ത് വില്ലേജുകളില് നിന്നായി 1039.876 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ശബരിമല തീർഥാടകർ, എൻആർഐകൾ, വിനോദസഞ്ചാരികൾ, മറ്റ് യാത്രക്കാർ എന്നിവരുടെ സൗകര്യാർത്ഥമാണ് നിർദ്ദിഷ്ട ശബരിമല ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം വിഭാവനം ചെയ്തതെന്ന് പദ്ധതി നടത്തിപ്പുകാരായ കെഎസ്ഐഡിസി അറിയിച്ചു.

വാവരു പള്ളി, മാരാമൺ കൺവെൻഷൻ, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ വിമാനത്താവളം വരുന്നത് വഴി മെച്ചപ്പെടുത്തും. കുമരകം കായൽ, മൂന്നാർ ഹിൽസ്റ്റേഷനുകൾ, ഗവി , തേക്കടി വന്യജീവി സങ്കേതം, പെരിയാർ ടൈഗർ റിസർവ്, ഇടുക്കി ഡാം തുടങ്ങിയ പ്രധാന ആകർഷണങ്ങളെയും വിമാനത്താവളം ബന്ധിപ്പിക്കും. പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്കും ടൂറിസത്തിനും വിമാനത്താവളം വഴി ഉത്തേജനം നൽകുമെന്ന് പാർലമെന്റിൽ സമർപ്പിച്ച മറുപടിയിൽ പറയുന്നു.

Related Stories
Thiruvilwamala Car Accident: ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചു! തിരുവില്വാമലയില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു
Kozhikode Drain Accident: കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി
Venjaramoodu Mass Murder Case: അഫാന് ആരെയും ആക്രമിക്കാന്‍ കഴിയില്ല; മകനെ സംരക്ഷിച്ച് ഷെമീന
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് വേനൽ മഴക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശം
ASHA Workers Protest: പ്രതിഷേധം തുടര്‍ന്ന് ആശാ വര്‍ക്കര്‍മാര്‍; ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
Money Fraud Case: വ്യാജനാണ് പെട്ടു പോകല്ലെ… നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നാൽ പണം നഷ്ടമാകും
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ