5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala: സന്നിധാനത്ത് മേൽപ്പാലത്തിന് മുകളിൽ നിന്ന് ചാടിയ തീർത്ഥാടകൻ മരിച്ചു

Sabarimala News: വീഴ്ചയിൽ പരിക്ക് പറ്റിയിരുന്നെങ്കിലും മറ്റ് പ്രശ്നങ്ങളുണ്ടായിരുന്നില്ല, വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടയിൽ

Sabarimala: സന്നിധാനത്ത് മേൽപ്പാലത്തിന് മുകളിൽ നിന്ന് ചാടിയ തീർത്ഥാടകൻ മരിച്ചു
Sabarimala Sannidhanam
arun-nair
Arun Nair | Updated On: 17 Dec 2024 09:29 AM

പത്തനംതിട്ട: ശബരിമലയിൽ കഴിഞ്ഞ ദിവസം മേൽപ്പാലത്തിൽ നിന്നും താഴേക്ക് ചാടിയ ഭക്തൻ മരിച്ചു.  കർണ്ണാടക കനകുപര സ്വദ്വേശി കുമാരസ്വാമിയാണ് മരിച്ചത്. ഇദ്ദേഹത്തിന് 40 വയസ്സുണ്ട്. മാളികപ്പുറത്തേക്കുള്ള മേൽപ്പാലത്തിൽ നിന്നാണ് ഇദ്ദേഹം താഴേക്ക് ചാടിയത്. വീഴ്ചയിൽ പരിക്ക് പറ്റിയിരുന്നെങ്കിലും മറ്റ് പ്രശ്നങ്ങളുണ്ടായിരുന്നില്ല, വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുമ്പോഴായിരുന്നു അന്ത്യം.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. സന്നിധാനത്ത് നിന്നും മാളികപ്പുറത്തേക്കുള്ള മേൽപ്പാലത്തിൻ്റെ മേൽക്കൂരയിൽ നിന്നായിരുന്നു ഭക്തൻ താഴേക്ക് ചാടിയത്. ഇദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇദ്ദേഹം രണ്ട് ദിവസമായി സന്നിധാനത്ത് തുടരുന്നുണ്ടായിരുന്നു. ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായാണ് മറുപടി നൽകിയിരുന്നതും.

Latest News