5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manju Warrier Controversy: മഞ്ജു വാര്യർക്കെതിരെ ലൈംഗിക അധിക്ഷേപം: മാപ്പ് പറഞ്ഞ് നേതാവ്

ഇതോടെ സമൂഹത്തിൻറെ വിവിധ കോണുകളിൽ നിന്നുമായി വലിയ വിമർശനമാണ് ഉണ്ടായത്, നിരവധി പേർ ഇതിനെ വിമർശിച്ചെത്തി

Manju Warrier Controversy: മഞ്ജു വാര്യർക്കെതിരെ ലൈംഗിക അധിക്ഷേപം: മാപ്പ് പറഞ്ഞ് നേതാവ്
Manju Warrier
arun-nair
Arun Nair | Published: 12 May 2024 13:28 PM

വടകര:  തിരഞ്ഞെടുപ്പ് പരിപാടിയിൽ മഞ്ജു വാര്യർക്കെതിരെ ലൈംഗീക അധിക്ഷേപം നടത്തിയ ആർഎംപി നേതാവ് മാപ്പ് പറഞ്ഞു. യു ഡി എഫും ആർ എം പിയും ചേർന്ന് സംഘചിപ്പിച്ച പരിപാടിയിലെ പ്രസംഗത്തിലായിരുന്നു ആർഎംപി നേതാവ് കെഎസ് ഹരിഹൻറെ കെഎസ് ഹരിഹരന്റെ വിവാദ പരാമർശം. വടകരയിലെ സ്ഥാനാർഥികളായ ഷാഫി പറമ്പിൽ, കെകെ ശൈലജ എന്നിവരെല്ലാം വേദിയിലിരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം.

ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ ആരെങ്കിലും ഉണ്ടാക്കുമോ? മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് കേട്ടാല്‍ മനസിലാവും എന്നായിരുന്നു ഹരിഹരൻറെ പരാമർശം. ഇതോടെ സമൂഹത്തിൻറെ വിവിധ കോണുകളിൽ നിന്നുമായി വലിയ വിമർശനമാണ് ഉണ്ടായത്. ഇതിന് പിന്നാലെ തൻറെ വിവാദ പ്രസംഗത്തിൽ മാപ്പ് പറഞ്ഞ് ഹരിഹരനും എത്തി.

ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തക.രും എൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നതായും കെഎസ് ഹരിഹരൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ഹരിഹരൻറേത് ഹീനമായൊരു സ്ത്രീ വിരുദ്ധ പ്രചാരണമാണെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. ഇത് സംസ്കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പ്രതികരിച്ചു.