Alappuzha Forest Office Assault: മരം വീണത് പരാതിപ്പെട്ടു; വനം ഓഫീസിൽ വെച്ച് റിട്ട. ഉദ്യോഗസ്ഥന് മർദനം, മദ്യലഹരിയിലെന്ന് പരാതി

Retired Government Servant Assaulted at Alappuzha Forest Office: വനം ഓഫീസ് പരിസരത്ത് നിന്ന മരം വീട്ടിലേക്ക് വീണത് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലെ തുടർ നടപടികളെ കുറിച്ച് അന്വേഷിക്കാൻ എത്തിയപ്പോഴാണ് അയ്യപ്പന് മർദ്ദനമേറ്റത്.

Alappuzha Forest Office Assault: മരം വീണത് പരാതിപ്പെട്ടു; വനം ഓഫീസിൽ വെച്ച് റിട്ട. ഉദ്യോഗസ്ഥന് മർദനം, മദ്യലഹരിയിലെന്ന് പരാതി

പ്രതീകാത്മക ചിത്രം

Updated On: 

27 Feb 2025 16:50 PM

ആലപ്പുഴ: ആലപ്പുഴ വനം ഓഫീസിൽ വെച്ച് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥന് നേരെ അതിക്രൂര മർദനം. ആലപ്പുഴ കൊമ്മാടി സ്വദേശി കെ ബി അയ്യപ്പനെയാണ് വനം ഉദ്യോഗസ്ഥർ മർദിച്ചത്. വനം ഓഫീസ് പരിസരത്ത് നിന്ന മരം വീട്ടിലേക്ക് വീണത് കാണിച്ച് അയ്യപ്പൻ നേരത്തെ ഒരു പരാതി നൽകിയിരുന്നു. അതിലെ തുടർ നടപടികളെ കുറിച്ച് അന്വേഷിക്കാൻ എത്തിയപ്പോഴാണ് മർദ്ദനമേറ്റത്. സംഭവത്തിൽ അയ്യപ്പൻ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ആലപ്പുഴ കൊമ്മാടിയിൽ വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ ഓഫീസിനോട് ചേർന്നാണ് അയ്യപ്പന്റെ വീട്. 2024 ജൂൺ മാസത്തിൽ വനം ഓഫീസ് പരിസരത്ത് നിന്നിരുന്ന മരം വീണ് അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നിരുന്നു. ഇതിൽ നൽകിയ പരാതിയുടെ തുടർ നടപടികളെ കുറിച്ച് അന്വേഷിക്കാൻ എത്തിയപ്പോഴാണ് അദ്ദേഹത്തിന് മർദനമേറ്റത്. മർദിച്ച വനം ഉദ്യോഗസ്ഥർ മദ്യലഹരിയിൽ ആയിരുന്നുവെന്നും അയ്യപ്പൻ നൽകിയ പരാതിയിൽ പറയുന്നു.

ALSO READ: കേരള പോലീസ് എന്നാ സുമ്മാവാ…; മലയാളിയിൽ നിന്ന് 61 ലക്ഷം തട്ടിയ പ്രതികളെ ഉത്തർപ്രദേശിൽ ചെന്ന് പൊക്കി

വനം ഉദ്യോഗസ്ഥർ കഴുത്തിന് കുത്തിപിടിക്കുകയും അടിക്കുകയും ചെയ്തുവെന്ന് അയ്യപ്പൻ പറഞ്ഞു. ചില ഉദ്യോഗസ്ഥർ ഓഫീസിൽ ഇരുന്ന് മദ്യപിച്ച ശേഷം കുപ്പി തന്റെ വീട്ടിലേക്ക് വലിച്ചെറിയുമായിരുന്നു എന്നും മദ്യക്കുപ്പികൾ എറിയുന്നതിനെപ്പറ്റി പരാതിപ്പെടുമെന്ന് പറഞ്ഞതിന്റെ വിരോധം അവർക്ക് തന്നോടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മർദനമേറ്റ അയ്യപ്പൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്ന് ചികിത്സ തേടി.

അതേസമയം, തന്നെ മർദിച്ചത് ആലപ്പുഴ സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഓഫീസറും കണ്ടാൽ അറിയുന്ന മറ്റ് ചില ജീവനക്കാരും ചേർന്നാണെന്ന് അയ്യപ്പൻ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കളക്ടർക്കും ഫോറസ്റ്റ് കൺസർവേറ്റർക്കും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.

Related Stories
Kottayam Engineer Death: ജോലിസമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് വീഡിയോ സന്ദേശം; കോട്ടയത്ത് എഞ്ചിനീയറായ യുവാവ് ആത്മഹത്യ ചെയ്തു
Kerala Rain Alert: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്, ഒപ്പം ഇടിമിന്നലും കാറ്റും
Marriage Registration: വിവാഹ രജിസ്‌ട്രേഷനും സ്മാർട്ടായി; വരനും വധുവും സ്ഥലത്തില്ലാതെ തന്നെ രജിസ്റ്റർ ചെയ്യാം
Malappuram Home Birth: ആശുപത്രിയില്‍ പോകാന്‍ ഭര്‍ത്താവിന് താത്പര്യമില്ല; മലപ്പുറത്ത് വീട്ടില്‍ വെച്ച് പ്രസവിച്ച യുവതി മരിച്ചു
MA Baby: വിവാദങ്ങളോട് മുഖം തിരിച്ച പാര്‍ട്ടിയിലെ ബുദ്ധിജീവി; കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ തുടങ്ങിയ രാഷ്ട്രീയ പ്രയാണം; എംഎ ബേബിയുടെ ജീവിതയാത്രയിലൂടെ
M A Baby: എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി
പിയർ പഴം കണ്ടാൽ വാങ്ങാൻ മടിക്കരത്! ​ഗുണങ്ങൾ ഏറെ
ഭര്‍ത്താവിനോടൊപ്പം വെള്ളമടിച്ചാല്‍ ഗുണങ്ങള്‍ ഏറെ!
ഇനി ഓറഞ്ച് ജ്യൂസ് കയ്ക്കില്ല; ഇങ്ങനെ ചെയ്‌തോളൂ
കുടലിൻറെ ആരോഗ്യം സംരക്ഷിക്കാൻ കരിമ്പ് ചവച്ച് തന്നെ കഴിക്കൂ.